1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2020

സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം. രോഗവ്യാപനം തടയാൻ നടപടി വേണം. രോഗബാധിതർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും അണുനശീകരണ സംവിധാനം ഉണ്ടാകണമെന്നും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നും നിർദേശിച്ചു.

തൊഴിലാളികളെ ജോലിസ്ഥലത്തേക്കും തിരിച്ചും കൊണ്ടുപോകുന്നത് മാർഗനിർദേശങ്ങൾ പാലിച്ചാകണം. യാത്രചെയ്യാനാവുന്നതിന്റെ 25% പേരെ മാത്രമേ വാഹനത്തിൽ കയറ്റാവൂ എന്നാണു നിയമം. തൊഴിലിടങ്ങളിൽ 30% പേരിൽ കൂടാൻ പാടില്ല. രോഗ വ്യാപന സാധ്യതയുണ്ടെങ്കിൽ വീടുകളിലിരുന്നു ജോലി ചെയ്യാൻ അവസരമൊരുക്കണം.

തൊഴിലിടങ്ങളിൽ രോഗം പടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചാലും സംശയിച്ചാലും അവഗണിക്കരുത്. സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം വേണം. ജോലിക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും രോഗലക്ഷണം സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.