1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2024

സ്വന്തം ലേഖകൻ: യുഎഇ പ്രവാസികൾക്ക് 48 മണിക്കൂറിനുള്ളിൽ അവരുടെ എൻട്രി പെർമിറ്റ് എളുപ്പത്തിൽ ഇഷ്യൂചെയ്യാനോ പുതുക്കാനോ സാധ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ ഗൈഡ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) പുറത്തിറക്കി.

എൻട്രി പെർമിറ്റ് എളുപ്പത്തിൽ കിട്ടാനോ പുതുക്കാനോ സ്വീകരിക്കേണ്ടഘട്ടങ്ങൾ വിവരിക്കുന്നതാണ് ഐ.സി.പി. ഗൈഡ്. സാമൂഹികമാധ്യമമായ എക്സിലൂടെ ഐ.സി.പി. മാർഗനിർദേശങ്ങൾ പ്രസിദ്ധപ്പെടുത്തി. സുഗമവും കാര്യക്ഷമവുമായ പ്രക്രിയയ്ക്ക് ആവശ്യമായ ഘട്ടങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി താമസക്കാർക്ക് അവരുടെ എൻട്രി പെർമിറ്റ് ലഭിക്കും.

എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടവിധം

രജിസ്റ്റർ ചെയ്ത് യുഎഇ പാസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് ലോഗിൻ ചെയ്ത് സ്മാർട്ട് സർവീസിലേക്ക് പ്രവേശിക്കാം.

റെസിഡൻറ്‌സ്‌ പെർമിറ്റ് വിതരണസേവനം തിരഞ്ഞെടുക്കുക.

അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുക.

ഇ-മെയിൽ വഴി പെർമിറ്റ് സ്വീകരിക്കുക.

ഓൺലൈനായി പെർമിറ്റ് പുതുക്കുകയോ മാറ്റുകയോ ചെയ്യുമ്പോൾ ശരിയായ എമിറേറ്റ്സ് ഐ.ഡി. നമ്പർ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഡെലിവറി രീതി എന്നിവയുൾപ്പെടെ നൽകിയ എല്ലാ വിശദാംശങ്ങളും നൽകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.