1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: താമസ വീസക്കാർക്ക് യു.എ.ഇ​ നീട്ടി നൽകിയ സൗജന്യ കാലാവധി ശനിയാഴ്​ച അവസാനിക്കും. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവീസക്കാർക്ക്​ നൽകിയ അധിക കാലാവധിയാണ്​ അവസാനിക്കുന്നത്​. സമയപരിധി അവസാനിക്കുന്നതിന്​ മുമ്പ്​​ രാജ്യം വിടുകയോ വീസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. എന്നാൽ, എന്ന്​ മുതലാണ്​ പിഴ അടക്കേണ്ടത്​ എന്ന വിവരം ലഭ്യമായിട്ടില്ല. വീസിറ്റിങ്​ വീസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. അതിനുശേഷവും രാജ്യത്ത്​ തങ്ങിയവരിൽനിന്ന്​ പത്ത്​ ദിവസത്തിനുശേഷം പിഴ ഈടാക്കിത്തുടങ്ങിയിരുന്നു.

കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ യു.എ.ഇ സൗജന്യമായി വീസ കാലാവധി നീട്ടി നൽകിയത്​. വിമാന മാർഗങ്ങൾ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന്​ ആശങ്കപ്പെട്ടവർക്ക്​ ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. ഡിസംബർ 31 വരെയാണ്​ ആദ്യം വീസ കാലാവധി നീട്ടി നൽകിയിരുന്നത്​.എന്നാൽ, വിമാനങ്ങൾ സർവീസ്​ തുടങ്ങിയതോടെ ഈ തീയതി ഒക്​ടോബർ 10 ആയി ചുരുക്കുകയായിരുന്നു. കാലാവധി അവസാനിച്ച ശേഷവും യു.എ.ഇയിൽ തുടരുന്ന താമസവീസക്കാർ ദിവസവും 25 ദിർഹം വീതമാണ്​ പിഴ അടക്കേണ്ടിവരുക. ആറുമാസം കഴിഞ്ഞാൽ ഇത്​ 50 ദിർഹമായി ഉയരും.

എമിറേറ്റ്​സ്​ ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്​. ഇവർക്ക്​ പിഴ ഒഴിവാക്കാൻ വ്യക്​തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്​.എ അധികൃതരെ സമീപിക്കാം. മാനുഷിക പരിഗണന നൽകേണ്ടവരാണെന്ന്​ അധികൃതർക്ക്​ ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്​. അതേസമയം, മാർച്ച്​ ഒന്നിന്​ മുമ്പ്​​ വീസ കാലാവധി അവസാനിച്ചവർക്ക്​ നവംബർ 17 വരെ രാജ്യത്ത്​ തുടരാം.ഇവർക്ക്​ പൊതുമാപ്പി​െൻറ ആനുകൂല്യമാണ്​ ലഭിക്കുക. കേസുകൾ ഉള്ളതിനാൽ രാജ്യം വിടാൻ കഴിയാത്തവരാണ്​ ഇനിയും യു.എ.ഇയിൽ തങ്ങുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.