1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2020

സ്വന്തം ലേഖകൻ: താമസവീസക്കാർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാൻ യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ. https://uaeentry.ica.gov.ae വഴി അപേക്ഷിക്കുമ്പോൾ യാത്രക്കാരന്റെ എമിറേറ്റ്‌സ് തിരിച്ചറിയൽ കാർഡ് നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ടൈപ്പ്, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

അതിനു ശേഷം വെബ്‌സൈറ്റിൽ ഗ്രീൻ ടിക് ലഭിച്ചാൽ അതിനർഥം യു.എ.ഇ. യാത്രാനുമതി ലഭിച്ചു എന്നാണ്. ചുവപ്പ് അടയാളമാണ് ലഭിക്കുന്നതെങ്കിൽ യാത്രചെയ്യാൻ കഴിയില്ല. ഈ സംവിധാനത്തിനുപകരം ലഭിച്ചിരുന്ന അനുമതിപത്രത്തിന്റെ (രജിസ്റ്റർചെയ്തശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട്) ആവശ്യമില്ലെന്ന് യു.എ.ഇ. അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, രജിസ്‌ട്രേഷനുശേഷം ഗ്രീൻ ടിക് ലഭിച്ചിരിക്കണം.

ഇക്കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം അബുദാബിയിലും ഷാർജയിലുമെത്തിയ ചിലർ വിമാനത്താവളത്തിനുള്ളിൽ ഏറെനേരം കുടുങ്ങി. അബുദാബിയിൽ ഇത്തിഹാദ് വിമാനത്തിലെത്തിയ അഞ്ചുമലയാളികൾക്ക് പുറത്തിറങ്ങാനായില്ല. ഇവർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വിമാനം കയറിയത്.

ഇവരിൽ ഒരാളൊഴികെ നാലുപേരെ ഇത്തിഹാദ് സ്വന്തം ചെലവിൽ നാട്ടിലെത്തിച്ചു. ഒരാൾ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് പുറത്തിറങ്ങി. കറാച്ചി, ലഖ്‌നൗ എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാർക്കും ഇതേ അനുഭവമുണ്ടായെന്നാണ് വിവരം. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷമേ യു.എ.ഇ.യിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും അധികൃതരുടെ കർശനനിർദേശമുണ്ട്.

ദുബായ് വീസക്കാർ ജനറൽ െറസിഡൻസി ഓഫ് ഫോറിൻ അഫയേഴ്‌സിന്റെ https://amer.gdrfad.gov.ae/ (ജി.ഡി.ആർ.എഫ്.എ) വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അംഗീകൃതപരിശോധനാകേന്ദ്രങ്ങളിൽനിന്ന്‌ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 12 വയസ്സിന് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. വീസയുമായി ബന്ധപ്പെട്ട സംശയങ്ങൾ AskDXBOfficial എന്ന ഹാഷ്ടാഗ് വഴി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.