
സ്വന്തം ലേഖകൻ: കൃത്രിമ മഴ വഴി ജല സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളുമായി യുഎഇയും സൗദിയും. ടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ യുഎഇയുടെ ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമായാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്.
വരും ദിവസങ്ങളിലും മഴപെയ്യിക്കാൻ ശ്രമം തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. അതേസമയം, ദുബായിലും അബുദാബിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ മേഘങ്ങൾ കണ്ടെത്തി ക്ലൗഡ് സീഡിങ് നടത്തുന്ന ഘട്ടത്തിലെത്തിയതോടെ ഈ രംഗത്ത് ഒന്നാം നിരയിലാണ് യുഎഇ.
സൗദിയിലാകട്ടെ നാഷനൽ സെൻറർ ഓഫ് മെട്രോളജിയുടെ (എൻ.സി.എം) നേതൃത്വത്തിൽ ദക്ഷിണ സൗദിയിലെ അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ക്ലൗഡ് സീഡിംഗ് പദ്ധതി നടപ്പാക്കുന്നത്. വരുംവർഷങ്ങളിൽ അഞ്ച് മുതൽ 20വരെ ശതമാനം മഴയുടെ തോത് ഇങ്ങനെ കൂട്ടാനാവും.കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ക്ലൗഡ് സീഡിങ് പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
രാസപദാർഥങ്ങൾ എയർക്രാഫ്റ്റ് െജറ്റുകൾ വഴി അന്തരീക്ഷത്തിൽ വിതറി സാദാ മേഘങ്ങളെ മഴമേഘങ്ങളാക്കി മാറ്റുന്നതാണ് ഇൗ പ്രക്രിയ. സാധാരണ മഴമേഘത്തിൽ നിന്ന് 40 മുതൽ 50% വരെ മഴ ലഭിക്കാമെങ്കിൽ ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതൽ 30% വരെ വർധിപ്പിക്കാം. മേഘങ്ങൾക്കു സ്വാഭാവികമായി നൽകാനാവുന്ന മഴയുടെ അളവ് കൂട്ടാൻ ക്ലൗഡ് സീഡിങ് വഴി കഴിയും.
മേഘങ്ങളുടെ തരാതരം അനുസരിച്ചാണ് സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തിരഞ്ഞെടുപ്പ്. കുറഞ്ഞചെലവിൽ നടപ്പാക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ വഴി നല്ല മഴ പെയ്യിപ്പിച്ച് അണക്കെട്ടുകളിലും ജലസംഭരണികളിലും വെള്ളത്തിെൻറ തോത് വർധിപ്പിക്കാനും ജലസുരക്ഷ ഉയർത്താനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല