1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2021

സ്വന്തം ലേഖകൻ: ഒക്ടോബർ 3 മുതൽ ദുബായിലെ സ്കൂളുകളിൽ 100% വിദ്യാർഥികളും സ്കൂളിലെത്തും. ഇതിനു മുന്നോടിയായി ക്ലാസ് മുറികളും സ്കൂൾ ബസും സ്കൂൾ അധികൃതർ സജ്ജമാക്കിത്തുടങ്ങി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ബോധവൽക്കരണ ശിൽപശാലയും സംഘടിപ്പിക്കുന്നു.

ഇതേസമയം ബ്ലെൻഡഡ് മാതൃക തുടരുന്ന അബുദാബിയിൽ താൽപര്യമുള്ളവർക്ക് സ്കൂളിൽ വരാം. അല്ലാത്തവർക്ക് ഇ–ലേണിങ് തുടരാം. മധ്യവേനൽ അവധിക്കുശേഷം ഓഗസ്റ്റ് 29ന് സ്കൂളുകൾ തുറന്നപ്പോൾ നേരിട്ടെത്തി പഠിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരുന്നു.

എന്നാൽ കോവിഡ് ഭീതി മൂലം ഭൂരിഭാഗം വിദ്യാർഥികളും ഇ–ലേണിങ് തുടരുകയായിരുന്നു. യുഎഇയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതും വാക്സീൻ ക്യാംപെയ്ൻ അന്തിമ ഘട്ടത്തിലെത്തിയതും മൂലം നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവ് നൽകിവരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂളുകളിൽ എഫ്ടിഎഫ് ക്ലാസ് തുടങ്ങുന്നതും.

ആരോഗ്യപരമായ കാരണങ്ങൾ ഉള്ളവർക്ക് ഇ-ലേണിങ് തുടരാം. ഇവർ ദുബായ് ഹെൽത്ത് അതോറിറ്റിയിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യാന്തര കോവിഡ് നിയന്ത്രണം മൂലം യുഎഇയിൽ തിരിച്ചെത്താനാവാതെ വിദേശത്തു കഴിയുന്നവർക്കും ഇളവുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പിൽനിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരോ സമ്പർക്കം പുലർത്തിയവരോ ആയ വിദ്യാർഥികളും ഇ-ലേണിങ് തുടരും. ഇക്കാര്യം സ്ഥിരീകരിക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റിയിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇ–ലേണിങ് അപേക്ഷ പരിശോധിച്ച് സ്വീകരിക്കാനും തള്ളാനും സ്കൂളുകൾക്ക് അധികാരമുണ്ടെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ഇ–ലേണിങ് തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ആഴ്ചതോറും കെഎച്ച്ഡിഎയെ അറിയിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.