1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ 6 മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നു. ചില സ്കൂളുകളിൽ മാത്രമാണ് കുട്ടികളെത്തിയത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള പുതിയ അനുഭവം ഉൾക്കൊള്ളാൻ കുട്ടികൾക്ക് ഏറെ സമയമെടുത്തു. മഹാമാരിയെക്കുറിച്ചുള്ള അറിവുപകർന്നും ഭയമകറ്റിയും കൂടുതൽ ആത്മവിശ്വാസമേകിയുമാണ് അധ്യാപകർ ക്ലാസ് തുടങ്ങിയത്. ഒരു ക്ലാസിൽ പകുതി വിദ്യാർഥികളെ മാത്രം ഉൾക്കൊള്ളിച്ചായിരുന്നു ആദ്യദിനം.

താപനില പരിശോധിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) എന്നിവ നേരത്തെതന്നെ സുരക്ഷാ മുൻകരുതലുകൾ നിർദേശിച്ചിരുന്നു. കൂടാതെ സ്കൂളിലേക്ക് എത്തുന്നവർക്കായി ഓൺലൈൻ ബോധവത്‌കരണ ക്ലാസും നടത്തിയിരുന്നു. സ്കൂളുകളുടെ പ്രത്യേകതയനുസരിച്ച് നേരിട്ടെത്തിയും ഓൺലൈൻ വഴിയുമാണ് ക്ലാസുകൾ.

ഏറ്റവുമധികം മലയാളി വിദ്യാർഥികൾ പഠിക്കുന്ന അബുദാബി മോഡൽ സ്കൂളിൽ കെ.ജി. മുതൽ അഞ്ചാംതരം വരെയുള്ള ക്ലാസുകളിൽ 5100 വിദ്യാർഥികളാണുള്ളത്. ഇവരിൽ സ്കൂളിലെത്തി പഠിക്കാൻ സന്നദ്ധതയറിയിച്ച് ആദ്യ ദിനം എത്തിയത് 40 വിദ്യാർഥികൾ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ഇ – ലേണിങ് തിരഞ്ഞെടുത്തു. കുട്ടികളെ സ്കൂളിലയച്ച് പഠിപ്പിക്കാനാണ് ആഗ്രഹമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടുകൾ സഹിച്ചും വീടുകളിൽ പഠനസൗകര്യമൊരുക്കുകയാണ് ഭൂരിഭാഗം രക്ഷിതാക്കളും. സ്കൂളുകളിൽ കൃത്യമായ വ്യവസ്ഥകളോടെ ചെറിയ ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് ഒരേ സമയം ക്ലാസുകൾ നടക്കുന്നത്.

രക്ഷിതാക്കളുമായി നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ നിർണയിച്ചത്. സന്നദ്ധതയറിയിച്ചവർക്ക് സ്കൂളിൽ ക്ലാസ്‌മുറികളിലും വീടുകളിലിരുന്ന് ഇ – ലേണിങ് വഴിയും പഠനസൗകര്യമൊരുക്കി.

അബുദാബിയിൽ ആറുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാലാഴ്ചകൂടി ഇ-ലേണിങ് തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഷാർജയിൽ രണ്ടാഴ്ചകൂടി ഇ-ലേണിങ് തുടരും. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ 12 -ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് സ്കൂളുകളിൽ എത്തി പഠിക്കാനുള്ള അനുവാദമുണ്ട്. എന്നാൽ പഠനം എങ്ങനെവേണം എന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാം.

സ്​​കൂ​ൾ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി ഹെ​ൽ​പ്​​ലൈ​ൻ തു​റ​ന്നു. 800588 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും. ശ​നി​യാ​ഴ്​​ച തു​ട​ങ്ങി​യ സേ​വ​ന​ത്തി​ന്​ ഇ​തു​വ​രെ 700ലേ​റെ പേ​രാ​ണ്​ വി​ളി​ച്ച​ത്.

കു​ട്ടി​ക​ളെ സ്​​കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റും സ്​​കൂ​ളു​ക​ളും ഒ​രു​മി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധ്യാ​പ​ക​രി​ലും ര​ക്ഷി​താ​ക്ക​ളി​ലും കൃ​ത്യ​വി​വ​ര​ങ്ങ​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​ണ്​ ഹെ​ൽ​പ്​​ലൈ​നെ​ന്നും ഡി.​എ​ച്ച്.​എ ക​സ്​​റ്റ​മ​ർ ഹാ​പ്പി​ന​സ്​ ഡി​പ്പാ​ർ​ട്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ ഫാ​ത്തി​മ അ​ൽ ഖാ​ജ പ​റ​ഞ്ഞു.കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ, പ്രോ​​ട്ടോ​കോ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ഇ​വി​ടെ​നി​ന്ന്​ ല​ഭി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.