1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്‌കൂള്‍ കലണ്ടര്‍ പ്രകാരമാണ് അവധിക്കാല ദിനങ്ങള്‍ നിശ്ചയിച്ചതെന്നും ക്ലാസുകള്‍ ഏപ്രില്‍ 15ന് പുനരാരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റമദാന്‍ മാസം ഏതാണ്ട് പകുതിയാവുമ്പോള്‍ ആരംഭിക്കുന്ന അവധിക്കാലം ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അഞ്ചു ദിവസം കൂടി നീണ്ടുനില്‍ക്കും.

മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാവാമെങ്കിലും മാര്‍ച്ച് 11ന് റമദാന്‍ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ എട്ടിന് റമദാന്‍ വ്രതാരംഭം അവസാനിച്ച് ഏപ്രില്‍ 9 ന് ആയിരിക്കും ഈദുല്‍ ഫിത്വര്‍. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്ററില്‍ 59 അധ്യയനദിനങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 15ന് വീണ്ടും തുറക്കുമെന്നും ജൂണ്‍ 28ന് മുമ്പ് അധ്യയന വര്‍ഷം അവസാനിക്കില്ലെന്നും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നേരത്തെ വെബ്സൈറ്റില്‍ അറിയിച്ചിരുന്നു. യുഎഇ അധികൃതര്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ ദിനങ്ങള്‍ പ്രഖ്യാപിച്ച ശേഷം കെഎച്ച്ഡിഎ അവധിക്കാല തീയതികള്‍ അറിയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.