1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി യുഎഇയില്‍ 400 ലേറെ അധ്യാപക ഒഴിവുകള്‍. ഗണിതം, സയന്‍സ് എന്നീ വിഷയങ്ങളിലെ അധ്യാപകര്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ്. മിക്ക സ്‌കൂളുകളും പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 29 നോ 30 നോ ആരംഭിക്കും. ഇതിന്റെ ഭാഗമായി ക്ലാസ് റൂം ടീച്ചര്‍മാര്‍, മ്യൂസിക് ട്യൂട്ടര്‍മാര്‍, സബ്ജക്ട് സ്‌പെഷ്യലിസ്റ്റുകള്‍ പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ തുടങ്ങിയ ഒട്ടേറെ തസ്തികകളിലേയ്ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

250 ഓളം ഒഴിവുകള്‍ ദുബായിലാണ്. അബുദാബിയില്‍ 100 ല്‍ അധികം ഷാര്‍ജയില്‍ 12 ഓളം ഒഴിവുകളും ഉണ്ട്. വടക്കന്‍ എമിറേറ്റുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടില്ല. മിക്ക തസ്തികകളിലേക്കും ഓഗസ്റ്റിന് മുമ്പ് അപേക്ഷിക്കണം. ടൈംസ് എജ്യുക്കേഷണല്‍ സപ്ലിമെന്റില്‍ (ടെസ്) ഒഴിവുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ആവശ്യത്തിനു വേണ്ട യോഗ്യത ഉള്ളവര്‍ക്ക് ബ്രിട്ടീഷ്, യുഎസ് കാരിക്കലും സ്‌കൂളുകളില്‍ രണ്ട് ലക്ഷത്തോളം രൂപ (9000 ദിര്‍ഹം) മുതല്‍ മൂന്ന് ലക്ഷം രൂപയിലേറെ (15,000 ദിര്‍ഹം) വരെ പ്രതിമാസ ശമ്പളം ലഭിച്ചേക്കും. വിദ്യാഭ്യാസ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലും ശമ്പളം വര്‍ധിക്കാനിടയുണ്ട്. ഗണിതം, സയന്‍സ് അധ്യാപകര്‍ക്ക് മറ്റുള്ളവരേക്കാളും 3000 ദിര്‍ഹം കൂടുതല്‍ ലഭിച്ചേക്കും.

പ്രധാന അധ്യാപകര്‍ക്ക് കാല്‍ ലക്ഷം മുതല്‍ 40,000 ദിര്‍ഹം വരെ പ്രതിമാസ ശമ്പളവും ലഭിക്കുന്നു. കൂടാതെ, താമസ സൗകര്യം, വാര്‍ഷിക അവധി, മടക്ക ടിക്കറ്റ്, യാത്രാ സൗകര്യം എന്നിവയും അനുവദിക്കുന്നു. അസി. അധ്യാപകര്‍ക്ക് 3500 മുതല്‍ 7500 ദിര്‍ഹം വരെയാണ് പ്രതിമാസ ശമ്പളം. യുഎഇയിലെ ഇന്ത്യന്‍ കാരിക്കുലം സ്‌കൂളുകളില്‍ ശമ്പളം താരതമ്യേന കുറവാണ്. ഇക്കാര്യത്തില്‍ അധ്യാപകര്‍ മിക്കയിടത്തും അസംതൃപ്തരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.