1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: പെട്രോൾ വില വർധനയ്ക്ക് ആനുപാതികമായി ദുബായിലും ഷാർജയിലും ടാക്സി നിരക്ക് വർധിപ്പിച്ചു. ദുബായിൽ മിനിമം നിരക്കിൽ വർധനയില്ലെങ്കിലും അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 20ഫിൽസ് കൂടുതൽ നൽകേണ്ടി വരും.

മിനിമം നിരക്ക് 12 ദിർഹമായി നിലനിർത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കിലോമീറ്റർ നിരക്ക് 1.98 ദിർഹമായിരുന്നത് 2.19 ദിർഹമായി മാറുമെന്ന് ടാക്സി ഡ്രൈവർമാർ പറഞ്ഞു. ഷാർജയിൽ മിനിമം നിരക്ക് വർധിപ്പിച്ചു. 13.50 ദിർഹമായിരുന്നത് 17.50 ആയെന്ന് ഡ്രൈവർമാർ പറയുന്നു.

എന്നാൽ, ഇന്ധന വില കുറയുമ്പോൾ ഷാർജയിൽ ടാക്സി നിരക്കും കുറയും. ഇന്ധന വിലയ്ക്ക് അനുസരിച്ച് ടാക്സി നിരക്ക് നിശ്ചയിക്കാൻ നേരത്തെ ഷാർജ ആർടിഎ തീരുമാനിച്ചിരുന്നു. ദുബായിലെ ബസ്, മെട്രോ, ട്രാം, ബോട്ട് നിരക്കുകളിൽ മാറ്റമില്ല. ദുബായുടെ എല്ലാ മേഖലകളെയും ഈ പൊതുഗതാഗത സംവിധാനം വഴി ബന്ധപ്പിച്ചിട്ടുണ്ടെന്നും ആർടിഎ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.