1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2021

സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികൾക്ക് ഞായറാഴ്ച തുടക്കമിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രഖ്യാപിച്ചു.

ലോകത്ത് പുതിയൊരു വികസനയുഗത്തിന് തുടക്കമാകുകയാണെന്നും രാജ്യാന്തര നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും അതത് മേഖലകളിൽ മികവു പുലർത്തുന്നവർക്കും സുവർണാവസരങ്ങൾ ഒരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ 50 വർഷത്തെ മുന്നേറ്റങ്ങളുടെ തുടർച്ചയായി അടുത്ത 50 വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കാണ് രൂപം നൽകിയത്.

പൗരന്മാർക്കും താമസക്കാർക്കും മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പുവരുത്തും. ഭാവിക്കായി കാത്തിരിക്കാതെ സ്വന്തം വികസന ഭാവിക്കു രൂപം നൽകി മുന്നേറുന്ന രാജ്യമാണ് യുഎഇയെന്നും ചൂണ്ടിക്കാട്ടി. കോവിഡ്​ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് ​രാജ്യം വലിയ അളവിൽ അതിജീവിച്ച സാഹചര്യത്തിലാണ്​ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്​.

സാ​ങ്കേതിക, ബിസിനസ്, വൈജ്ഞാനിക രംഗങ്ങളിൽ ലോകത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളെ പ്രോൽസാഹിപ്പിക്കുന്ന രൂപത്തിലുള്ള പദ്ധതികളാകും പ്രഖ്യാപിക്കപ്പെടുകയെന്നാണ് ​പ്രതീക്ഷിക്കുന്നത്. കോഡർമാർ അടക്കമുള്ള വിദഗ്​ധരെ യുഎഇയിലേക്ക്​ കൂടുതൽ ആകർഷിക്കുന്നതിനായി ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങൾ കഴിഞ്ഞ മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.