
സ്വന്തം ലേഖകൻ: ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനമായി യുഎഇ. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ ഡേറ്റ അനുസരിച്ച് ജനസംഖ്യയെക്കാൾ കൂടുതൽ സമൂഹ മാധ്യമ ഉപയോക്താക്കൾ യുഎഇയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഭൂരിഭാഗം പേർക്കും ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ട്. ലോക രാജ്യങ്ങളിൽ പത്തിൽ 9.55 സ്കോർ നേടിയാണ് യുഎഇ ഒന്നാമത് എത്തിയത്. 8.75 സ്കോറുമായി മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ (8.41), സിംഗപ്പൂർ (7.96), വിയറ്റ്‌നാം (7.62), ബ്രസീൽ (7.62), തായ്‌ലൻഡ് (7.61), ഇന്തോനീഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്കോറുകൾ.
യുഎഇ ഉപഭോക്താക്കൾ പ്രതിദിനം ശരാശരി 7 മണിക്കൂറും 29 മിനിറ്റും ഇന്റർനെറ്റിൽ ചെലവഴിക്കുന്നു. ദിവസേന 9 മണിക്കൂറും 38 മിനിറ്റും ഉപയോഗിക്കുന്ന ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല