
സ്വന്തം ലേഖകൻ: അറബ് മേഖലയിൽ ഏറ്റവും ശകതമായ പാസ്പോർട്ട് യുഎഇയുടേത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് മികച്ച പാസ്പോർട്ട് ഏതാണെന്ന് കാര്യം വ്യക്തമാക്കുന്നത്. കൂടാതെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ 15ാം സ്ഥാനത്ത് ആണ് യുഎഇ. ലോകത്ത് മഹാമാരി പിടിപ്പെട്ടപ്പോൾ സുരക്ഷിതമായി പൗരൻമാർക്ക് യാത്ര ഒരുക്കി.
കൂടാതെ ഇസ്രായേൽ- യുഎഇ പുതിയ കരാറിൽ ഏർപ്പെട്ടു. ഇതെല്ലാം പാസ്പോർട്ടിന്‍റെ മൂല്യം ഉയർത്താൻ കാരണമായി. 2016 ൽ യുഎഇ പാസ്പോർട്ടിന്റെ സ്ഥാനം 62ാം സ്ഥാനത്തായിരുന്ന എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ മാറ്റം ആണ് ഉണ്ടായിട്ടുള്ളത്. 2020ൽ 18ാം സ്ഥാനവും 2021 ൽ 16ാം സ്ഥാനത്തും യുഎഇ പാസ്പോർട്ട് എത്തി. എയർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (അയാട്ട) ഡേറ്റ പരിശോധിച്ചാണ് പാസ്പേർട്ടിന്റെ റാങ്ക് നിർണയിക്കുന്നത്.
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പുറത്തിറക്കിയ പട്ടികയിൽ സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങൾ ആണ് മുന്നിലുള്ളത്. ഈ രണ്ട് രാജ്യങ്ങളുടെ പാസ്പേർട്ട് കെെവശം ഉള്ളവർക്ക് 192 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ യുഎഇയുടെ പാസ്പോർട്ട് ഉള്ളവർക്ക് 152 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവധിക്കുകയുള്ളു. വിസയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പട്ടിക തയ്യാറാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല