1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2024

സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനം തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ യുഎഇയ്ക്ക് വേണ്ടത് 700ലേറെ അധ്യാപകരെ. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലാണ് കൂടുതൽ ഒഴിവുകൾ. മറ്റു എമിറേറ്റുകളിലും ഒഴിവുണ്ട്. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലാണ് ഓഗസ്റ്റിൽ പുതിയ അധ്യയന വർഷം തുടങ്ങുക. ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ഏപ്രിലിൽ പുതിയ അധ്യയനം തുടങ്ങി.

ദുബായിൽ മാത്രം 500 അധ്യാപകരുടെ ഒഴിവുണ്ടെന്ന് വിവിധ റിക്രൂട്ടിങ് ഏജൻസികൾ സൂചിപ്പിച്ചു. അബുദാബിയിൽ 150, ഷാർജയിൽ 50 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഒഴിവുകൾ. ജെംസ് എജ്യുക്കേഷൻ, തഅ്‍ലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ ഗ്രൂപ്പുകളിലെ സ്കൂളുകളിലാണ് കൂടുതൽ ഒഴിവുകൾ. സംഗീതം, കായികം, ക്രിയേറ്റിവ് ആർട്സ്, പെർഫോർമിങ് ആർട്സ് ഡയറക്ടർ, സ്പോർട്സ് ഡയറക്ടർ തുടങ്ങിയവയിലും ഒഴിവുണ്ട്.

ദുബായ് ബ്രിട്ടിഷ് സ്കൂൾ ജുമൈറ പാർക്ക്, ജെംസ് വില്ലിങ്ടൺ ഇന്റർനാഷണൽ സ്കൂൾ, അർക്കാഡിയ ഗ്ലോബൽ സ്കൂൾ തുടങ്ങി പത്തോളം സ്കൂളുകളിൽ ഗണിത, ശാസ്ത്ര അധ്യാപകരെ ആവശ്യമുണ്ട്. ഈ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് 3,000 ദിർഹം കൂടുതൽ ശമ്പളം നൽകുന്ന സ്കൂളുകളുണ്ട്. ഉയർന്ന യോഗ്യതയും തൊഴിൽ പരിചയവുമുള്ള അധ്യാപകരെ കിട്ടുക പ്രയാസമാണെന്ന് റിക്രൂട്ടിങ് ഏജൻസികൾ സൂചിപ്പിച്ചു. അതിനാൽ, കുറഞ്ഞത് 500 വിദേശ അധ്യാപകരെങ്കിലും യുഎഇയിൽ എത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ 2,800 വിദേശ അധ്യാപകരാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.