1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2022

സ്വന്തം ലേഖകൻ: പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുഎഇ ഗോൾഡൻ വിസക്ക് അർഹരാണ്. ദുബായ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.

താൽപര്യമുള്ളവർ അതോറിറ്റി വെബ്സൈറ്റ് ആയ https://icp.gov.ae/ എന്നിവയിലൂടെ അപേക്ഷിക്കണം. 94.4% കുട്ടികളും വിജയിച്ച സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ഊ ആനുകൂല്യം ലഭിക്കുന്നത്.

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് ദുബായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പ്രഖ്യാപനം നടത്തിയത്.

സാധാരണയായി യുഎഇ വിസ രണ്ട് വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ഇത് പുതുക്കണം. എന്നാൽ എംപ്ലോയ്മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന പദ്ധതിയാണ് യുഎഇ ഗോൾഡൻ വിസ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് യുഎഇ ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.