1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2021

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വിസാ ഫീസില്ലെന്ന് അധികൃതർ. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് വിസാ നിരക്കിൽ ഇളവുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസകളിൽ വരുന്നവരോടൊപ്പം 18 വയസ്സിനു താഴെയുള്ളവരുണ്ടെങ്കിൽ വിസ നിരക്ക് വേണ്ടെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു.

യുഎഇ മന്ത്രിസഭാ തീരുമാനപ്രകാരമാണിത്. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇളവ് നൽകുക. എല്ലാ വർഷവും ഇതേ മാസങ്ങളിൽ വിസാ ഫീസിൽ ഇളവ് നൽകാനാണു തീരുമാനം. ടൂറിസ്റ്റ് വിസയിൽ മാതാപിതാക്കളോടൊപ്പം വരുന്നവർക്കാണു നിരക്കിൽ ഇളവ്. മാതാവിന്റെയോ പിതാവിന്റെയോ കൂടെയാകണം കുട്ടികളെന്നാണ് ഇളവ് ലഭിക്കാനുള്ള വ്യവസ്ഥ. ഹ്രസ്വ, ദീർഘ കാല ടൂറിസ്റ്റ് വിസകൾക്കെല്ലാം നിരക്കിളവുണ്ടാകും.

ടൂറിസ്റ്റ് വിസ ലഭിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പിന്റെ e – ചാനലുകൾ വഴിയും www.ica.gov.ae വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. ‘ഫാമിലി ടൂറിസ്റ്റ് വിസ, ‘ലിങ്കാണ് നിരക്ക് ഇളവ് ലഭിക്കാനായി തിരഞ്ഞെടുക്കേണ്ടത്. താമസകുടിയേറ്റ വകുപ്പിന്റെ സ്മാർട് സംവിധാനവുമായി ബന്ധിപ്പിച്ചതാണിത്. എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ്, ഫ്ലയ് ദുബായ്, എയർ അറേബ്യ വിമാനക്കമ്പനികൾ വഴിയാണ് വിമാന ടിക്കറ്റ് ലഭിക്കുക.

വിദ്യാർഥികൾക്ക് വിസാ നിയമത്തിൽ ഇളവ് നൽകാനും 2019 ലെ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പമാണ് 18 വയസ്സിൽ കുറഞ്ഞ വരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്. യുഎഇ രണ്ട് തരം ടൂറിസ്റ്റ് വിസകളാണ് അപേക്ഷകർക്ക് നൽകുന്നത്. 30 ദിവസം കാലാവധിയുള്ള ഹ്രസ്വകാല വിസയും 90 ദിവസം വരെ രാജ്യത്ത് തങ്ങാനാകുന്ന ദീർഘകാല വിസയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.