1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2023

സ്വന്തം ലേഖകൻ: മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന തരത്തിലാണ് പുതിയ ഫെെനുകൾ. അടിയന്തിര സാഹചര്യങ്ങൾ, കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങൾ, എന്നീ സമയങ്ങളിൽ ഡ്രൈവര്‍മാര്‍ അധികൃതർ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

മഴയുള്ള സമയത്ത് അധികൃതർ പറയുന്ന നിർദ്ദേശം ലംഘിച്ച് വാഹനം ഓടിക്കുക. താഴ്‍വരകള്‍ക്ക് സമീപം വാഹനങ്ങളുമായി പോയി കൂടി നിൽക്കുക. മുന്നറിയിപ്പ് നൽകിയ സമയങ്ങളിൽ ഡാമുകളുടെ പരിസരങ്ങളിൽ നിൽക്കുക, എന്നിവ കണ്ടെത്തിയാൽ ആയിരം ദിര്‍ഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും നൽകും.

മുന്നറിയിപ്പ് ലഭിച്ചിട്ടും അപകട സാധ്യതയുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകൾ ലഭിക്കും. പിന്നീട് നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.