1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമേ സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കാന്‍ പാടുള്ളൂവെന്നും പവന്‍ കപൂര്‍ ഓര്‍മ്മിപ്പിച്ചു.

യുഎഇയിലേയ്ക്ക് സന്ദർശക വീസയിൽ വരുന്നവരിൽ ഭൂരിഭാഗവും തൊഴിൽത്തേടിയാണ് എത്തുന്നത്. കൊവിഡ് 19 നിയന്ത്രണം തുടരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരക്കാർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പവൻ കപൂർ പറഞ്ഞു.

നേരത്തെ തൊഴിൽ തേടിയെത്തുകയും ലോക്ഡൗൺ കാരണം ഭക്ഷണത്തിനും മറ്റും പണമില്ലാതെ ദുരിതത്തിലാവുകയും ചെയ്ത ആയിരങ്ങളെ ഇന്ത്യൻ അധികൃതരും സന്നദ്ധ സംഘടനകളും മറ്റും ചേർന്നാണ് നാട്ടിലേയ്ക്ക് തിരിച്ചയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.