1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2022

സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ ഒഴിവാക്കിയ മുംബൈയിലേക്ക് യാത്രക്കാരുടെ എണ്ണത്തിൽ വർധന. കുറച്ച് ദിവസത്തെ ലീവിനായി നാട്ടിലേക്ക് വരുന്നവർ പലരും മുംബൈ വഴിയാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. ഇതോടെ ടിക്കറ്റ് നിരക്ക് ഉയർന്നു. പ്രവാസികൾക്ക് കേരളം ക്വാറന്റീൻ നിർബന്ധമാക്കിയതിൽ വലിയ തരത്തലുള്ള പ്രതിക്ഷേധങ്ങൾ ആണ് പല കോണുകളിൽ നിന്നും ഉയർന്നുവരുന്നത്.

മുംബൈ വിമാനത്താവളത്തിൽ നടത്തിവന്നിരുന്ന ആർടിപിസിആർ പരിശോധനയും വേണ്ടെന്നു വെച്ചു. ഇതോടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് പലരും യാത്ര മുംബൈ വഴിയാക്കി. മുംബൈ വിമാനത്താവളത്തിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ യുഎഇലേക്ക് എത്തുന്നവർ പിസിആർ പരിശോധന നടത്തി കൊവിഡ് ഇല്ലാ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ടിക്കറ്റ് എടുക്കാവു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൊവിഡിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ശ്രദ്ധിക്കണം. മിക്ക വിമാനത്താവളത്തിൽ പരിശോധന നടത്തിയാൽ പലരും പോസിറ്റീവ് ആകുന്ന പ്രവണതയാണ് കാണുന്നത്. വിമാനത്താവളങ്ങളിലെ പരിശോധന കുറേക്കൂടി കൃത്യതയുള്ളതിനാൽ വെെറസിന്റെ ചെറിയ സാന്നിധ്യം പോലും കണ്ടെത്താൻ സാധിക്കും. പലർക്കും വിമാനത്താവളത്തിലെ പരിശോധാ ഫലം പോസിറ്റീവ് ആയതിനാൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.