1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2021

സ്വന്തം ലേഖകൻ: വിദേശികൾക്ക് യുഎഇയിൽ വെർച്വൽ താമസ വീസ ലഭിക്കാൻ 5 രേഖകൾ വേണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് യുഎഇയിൽ താമസിച്ച് ഓൺലൈനിൽ ജോലിചെയ്യാൻ അവസരമൊരുക്കുന്നതാണ് വെർച്വൽ വീസ.

അപേക്ഷകർ ‘വർക് ഫ്രം ഹോം’ ആണെന്നു തെളിയിക്കുന്ന രേഖയും 3,500 ഡോളറോ (2,60,985 രൂപ) അതിനു സമാനമായ തുകയോ മാസ വേതനമുണ്ടെന്ന രേഖയും നൽകണം. ആരോഗ്യ ഇൻഷുറൻസ്, പാസ്പോർട്ട് പകർപ്പ്, മെഡിക്കൽ റിപ്പോർട്ട് എന്നിവയാണ് ആവശ്യമായ മറ്റു രേഖകൾ. 300 ദിർഹമാണ് വീസ ഫീസ്. എല്ലാ നടപടികളും ഓൺലൈനിൽ പൂർത്തിയാക്കാം. സൈറ്റ്: ica.gov.ae.

കഴിഞ്ഞ മാർച്ചിലാണ് ലോകത്തിന്റെ ഏതു ഭാഗത്തുള്ള ജീവനക്കാർക്കും യുഎഇയിൽ താമസിച്ച് ജോലി ചെയ്യാൻ കഴിയുന്ന വെർച്വൽ വീസ അനുവദിച്ചത്. കമ്പനി യുഎഇയിൽ അല്ലെങ്കിലും അപേക്ഷകനു വീസ ലഭിക്കും.വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷം വരെ യുഎഇയിൽ താമസിച്ച് ജോലി ചെയ്യാം.വെർച്വൽ വീസയുള്ളവർക്ക് ഇതര താമസ വീസക്കാരെപ്പോലെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.