1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത്​ തങ്ങിയവർക്ക്​ പിഴയൊന്നും കൂടാതെ നാടുവിടാനുള്ള സമയപരിധി ചൊവ്വാഴ്​ച അവസാനിക്കും. മാർച്ച്​ ഒന്നിന്​ മുമ്പ്​ വീസ കാലാവധി കഴിഞ്ഞവർക്കുള്ള ആനുകൂല്യമാണ്​ അവസാനിക്കുന്നത്​. ലക്ഷക്കണക്കിന്​ രൂപ പിഴ അടക്കാനുള്ളവർക്ക്​ ഏറെ ​ഉപകാരപ്രദമായ തീരുമാനം മുതലാക്കി നിരവധി പ്രവാസികൾ നാടണഞ്ഞിരുന്നു. ഇനിയും രാജ്യത്ത്​ തങ്ങുന്ന ഇത്തരക്കാർ നവംബർ 17ന്​ ശേഷം വീണ്ടും പിഴയടക്കേണ്ടി വരും.

കോവിഡ്​ വ്യാപകമായതോടെ നാടണയാൻ കഴിയാതെ വലഞ്ഞ പ്രവാസികളെ സഹായിക്കാനാണ്​ യുഎഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ പൊതുമാപ്പി​െൻറ ആനുകൂല്യം നൽകുന്ന നടപടി പ്രഖ്യാപിച്ചത്​. ആഗസ്​റ്റ്​ 17നുള്ളിൽ ഇത്തരക്കാർ രാജ്യം വിടണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്​.

എന്നാൽ, ഇത്​ മൂന്നുമാസം കൂടി ദീർഘിപ്പിക്കുകയായിരുന്നു. പൊതുമാപ്പി​െൻറ ആനുകൂല്യമാണ്​ നൽകുന്നതെങ്കിലും ഇവർക്ക്​ തിരികെ യുഎഇയിൽ എത്താൻ തടസ്സമുണ്ടാകില്ല. സാധാരണ പൊതുമാപ്പ്​ നൽകുന്നവരുടെ പാസ്​പോർട്ടിൽ ‘നോ എൻട്രി’ പതിപ്പിക്കാറുണ്ട്​. എന്നാൽ, ഈ ആനുകൂല്യം ഉപയോഗിച്ച്​ മടങ്ങുന്നവർക്ക്​ വീണ്ടും മടങ്ങിയെത്താം.

ചൊവ്വാഴ്​ചക്ക്​ ശേഷവും തങ്ങുന്ന ഇത്തരക്കാർ ആദ്യ ദിവസം 200 ദിർഹമും തുടർന്നുള്ള ഓരോ ദിവസവും 100 ദിർഹമും വീതം പിഴ അടക്കണം. മാർച്ച്​ ഒന്നിന്​ ശേഷം കാലാവധി കഴിഞ്ഞ വീസക്കാർക്ക്​ യുഎഇയിൽ തങ്ങാനുള്ള സമയപരിധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.

ഭൂരിപക്ഷം പ്രവാസികളും പിഴ അടക്കാതെ നാട്ടിലെത്തിയെങ്കിലും കേസി​െൻറ നൂലാമാലകളിൽ കുടുങ്ങിയവരാണ്​ ഇനിയും ഇവിടെ തങ്ങുന്നത്​. നാട്ടിലേക്ക്​ പോകുന്നവരുടെ രേഖകൾ ശരിയാക്കുന്നതിന്​ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊതുമാപ്പി​െൻറ ആനുകൂല്യം മുതലെടുത്ത്​ പിഴ അടക്കാതെ എത്രയും വേഗം നാട്ടിലെത്തണമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​ പലതവണ അറിയിപ്പ് നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.