1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2020

സ്വന്തം ലേഖകൻ: വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർ പിഴ ഒടുക്കാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന തിയതി ഡിസംബർ 31 ആണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ. ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ 48 മണിക്കൂർ മുൻപ് ഫെ‍ഡറൽ അതോറിറ്റി ഒാഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (െഎസിഎ) വിവരം അറിയിക്കണം. ഇതടക്കമുള്ള പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി.

മാർച്ച് ഒന്നിന് മുൻപ് സന്ദർശക, ടൂറിസ്റ്റ്, റസിഡൻസി വീസാ കാലാവധി കഴിഞ്ഞവർ പിഴയിൽ ഇളവിന് അർഹരാണ്. ഇവർ ഡിസംബർ 31ന് മുൻപ് രാജ്യം വിട്ടാൽ പിഴ ഒഴിവാക്കിക്കിട്ടും. അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന, മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി കഴിഞ്ഞവർ ചുരുങ്ങിയത് യാത്രയ്ക്ക് 6 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തി ഹ്രസ്വകാല പൊതുമാപ്പിന്റെ ഇളവ് സ്വന്തമാക്കണം. ദുബായ്, അൽ മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ദുബായ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി സെന്ററിൽ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് റിപോർട്ട് ചെയ്യണം.

റസിഡൻസ് വീസ കാലാവധി കഴിഞ്ഞവർ ഇൗ മാസം 31ന് മുൻപ് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അറിയിച്ചു. ടിക്കറ്റും പാസ്പോർട്ടുമായി ഇവർ യാത്രയ്ക്ക് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തുകയും വേണം. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് നവംബർ 17നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.