
സ്വന്തം ലേഖകൻ: വീസ കാലാവധി അവസാനിച്ച ഇടപാടുകാർക്കു ബാങ്കുകൾ സ്മാർട് സേവനം നിർത്തിവയ്ക്കുന്നു. ജോലി നഷ്ടപ്പെട്ടു പുതിയ അവസരങ്ങൾ തേടുന്നവർക്ക് ഇതു തിരിച്ചടിയായി. സേവനം മുടങ്ങാതിരിക്കണമെങ്കിൽ വീസ പതിച്ച പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ നൽകണം.
പുതിയ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വരുമെന്നതും തിരിച്ചറിയൽ കാർഡ് കിട്ടാൻ കൂടുതൽ സമയമെടുക്കുമെന്നതും പലർക്കും വെല്ലുവിളിയാകുന്നു.
അതേസമയം, പുതിയ രേഖകൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയ പരിധിയെങ്കിലും അനുവദിക്കാറുണ്ടെന്നും ഇതു പാലിക്കാത്തവർക്കെതിരായണ് ആദ്യം നടപടിയെന്നും ബാങ്ക് സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല