1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2021

സ്വന്തം ലേഖകൻ: ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് യുഎഇ പ്രഖ്യാപിച്ച വിസ ഓൺ അറൈവൽ റദ്ദാക്കി. 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കു വിസ ഓൺ അറൈവൽ ലഭിക്കില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. യുഎസ് സന്ദർശക വിസ, ഗ്രീൻ കാർഡ്, യുകെ വിസ, യൂറോപ്യൻ റസിഡൻസ് വിസ എന്നിവയുള്ളവർക്കു മാത്രമായി രണ്ടാഴ്ച കാലാവധിയുള്ള വിസ ഓൺ അറൈവൽ സൗകര്യം ഏർപ്പെടുത്തുന്നതായി രണ്ടു ദിവസം മുൻപാണ് യുഎഇ സർക്കാർ പ്രഖ്യാപിച്ചത്.

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് അബുദാബി ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ചത്. പട്ടികയിലുള്ള 70 രാജ്യങ്ങളില്‍ നിന്ന് അബുദാബി വിമാനത്താവളത്തിൽ എത്തുന്നവര്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നേരിട്ടെത്തി വിസ നേടാമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. 100 ദിര്‍ഹം നല്‍കിയാല്‍ 14 ദിവസത്തെ വിസ ലഭിക്കും. 250 ദിര്‍ഹം അടച്ചാല്‍ ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.

കൂടാതെ യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്താം എന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തേ നാല് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലത്തിനായിരുന്നു അനുമതി. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇ പരിശോധന നിര്‍ബന്ധമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇ നിവാസികള്‍ക്കും മാത്രമേ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.