നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യുഎ.ഇ സന്ദര്‍ശിക്കാനെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാവും പ്രധാനമന്ത്രി എത്തുക. അബുദാബിയും ദുബൈയുമായിരിക്കും മോഡി സന്ദര്‍ശിക്കുക.
34 വര്‍ഷങള്‍ക്ക് മുന്‍പ് 1981ല്‍ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി യു. എ. ഇ. സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ നഹ്യാന്‍, രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നേതാവായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിക്കു ശേഷം യുഎഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എന്ന വിശേഷണവും മോദിയെ കാത്തിരിക്കുന്നു.
ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ നരേന്ദ്ര മോഡി പങ്കെടുക്കും. അമേരിക്കയില്‍ മോഡിക്ക് നല്‍കിയ സ്വീകരണത്തിന് സമാനമായ ഒന്നാണ് ദുബായില്‍ ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തകൃതിയായി നടത്തി വരുന്നു.
അടുത്ത വര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നയതന്ത്ര സന്തുലനം ലക്ഷ്യമാക്കിയാണ് യു. എ. ഇ. സന്ദര്‍ശനം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല