1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: വേനൽച്ചൂട് ശക്തമായ യുഎഇയിൽ ചില മേഖലകളിൽ പൊടിക്കാറ്റും. താപനില 46 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഈർപ്പം പതിവിലും ഉയർന്നതുമായതിനാൽ രാത്രിയിലും ചൂടു കൂടുതലാണ്. തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ഒമാനിലെ ഹജർ മലനിരകളിലും സമീപമേഖലകളിലും ഇന്നലെയും മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറയുകയും മലനിരകളിൽ നിന്നു നീരൊഴുക്ക് കൂടുകയും ചെയ്തു. കാറ്റ് ശക്തമാണ്. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. അതേസമയം, കാലവർഷത്തിന് മുന്നോടിയായി സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വിവിധ മേഖലകളിൽ ഇന്നലെയും മഴ പെയ്തു.

അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ഉ​യ​ർ​ന്ന രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് നി​ർ​ജ​ലീ​ക​ര​ണം, സൂ​ര്യാ​ത​പം എ​ന്നി​വ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ചൂ​ടു​ള്ള​തും വ​ള​രെ അ​ധി​കം ഈ​ർ​പ്പ​മു​ള്ള​തു​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ലും ക്ഷേ​മ​ത്തി​ലും ആ​ശ​ങ്ക​യു​ള്ള​തി​നാ​ലാ​ണ്​ യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ​ ഉ​ച്ച​ക്ക്​ വി​ശ്ര​മ സ​മ​യം പ്രഖ്യാപിച്ചിട്ടുള്ളത്.

ഉ​യ​ർ​ന്ന ഊ​ഷ്മാ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ വീ​ട്ടി​നു​ള്ളി​ലും ഓ​ഫി​സു​ക​ളി​ലും ക​ഴി​യു​ന്ന​താ​ണ് ന​ല്ല​ത്. വി​റ്റ​മി​ൻ ഡി​യു​ടെ കു​റ​വ് ഉ​ള്ള​വ​ർ​ക്ക് അ​തി​രാ​വി​ലെ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ശ​രീ​ര​ത്തി​ൽ നി​ന്നും ഗ​ണ്യ​മാ​യ അ​ള​വി​ൽ ജ​ലാം​ശം ന​ഷ്​​ട​പ്പെ​ടു​മ്പോ​ൾ അ​തി​നോ​ടൊ​പ്പം അ​വ​ശ്യ ല​വ​ണ-​ധാ​തു​ക്ക​ൾ ന​ഷ്​​ട​പ്പെ​ടു​ക​യും നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. സാ​ധാ​ര​ണ ക​ഠി​ന വ്യാ​യാ​മം, ജോ​ലി, ഛർ​ദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ മൂ​ല​വും ഇ​ങ്ങ​നെ സം​ഭ​വി​ക്കാം.

ശ​രീ​ര​ത്തി​ന് കൂ​ടു​ത​ൽ വെ​ള്ളം ആ​വ​ശ്യ​മു​ണ്ട് എ​ന്ന​തി​െൻറ ആ​ദ്യ ല​ക്ഷ​ണ​മാ​ണ് ദാ​ഹം. ദാ​ഹം നി​ങ്ങ​ൾ മ​ന​സ്സി​ലാ​കു​േ​മ്പാ​ഴേ​ക്കും ശ​രീ​ര​ത്തി​ൽ നി​ന്നും ര​ണ്ട്​ ശ​ത​മാ​നം ജ​ലാം​ശം ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കും. വ​ര​ണ്ട വാ​യ​യും നാ​വും, ത​ല​വേ​ദ​ന, മൂ​ത്ര​ത്തി​െൻറ അ​ള​വി​ലെ കു​റ​വ്, ഇ​രു​ണ്ട നി​റ​മു​ള്ള മൂ​ത്രം എ​ന്നി​വ​യാ​ണ് മ​റ്റു ചി​ല ല​ക്ഷ​ണ​ങ്ങ​ൾ. നി​ർ​ജ​ലീ​ക​ര​ണം ബ​ല​ഹീ​ന​ത, ക്ഷീ​ണം, പേ​ശി​വ​ലി​വ് എ​ന്നി​വ​ക്കും കാ​ര​ണ​മാ​കും.

ഇ​രു​ണ്ട നി​റ​ങ്ങ​ളു​ള്ള വ​സ്ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ ചൂ​ട് ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ ന​മ്മ​ൾ കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്നു. ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ ശ​രീ​ര​ത്തി​ന് ആ​ന്ത​രി​ക​മാ​യി താ​പ​നി​ല നി​യ​ന്ത്രി​ക്കാ​ൻ അ​ത്യാ​വ​ശ്യ​മാ​യ ബാ​ഹ്യ ത​ണു​പ്പി​നെ ത​ട​യു​ന്നു. അ​തി​നാ​ൽ, പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ഇ​ളം നി​റ​ത്തി​ലു​ള്ള ഇ​റു​കാ​ത്ത വ​സ്ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക.

സാ​ധ്യ​മെ​ങ്കി​ൽ ഉ​ച്ച​സ​മ​യ​ത്ത് പു​റ​ത്ത് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. നി​ങ്ങ​ൾ​ക്ക് പോ​കേ​ണ്ടി​വ​ന്നാ​ൽ ത​ണ​ലി​ൽ ന​ട​ക്കു​ക, തൊ​പ്പി​ക​ൾ സ​ൺ​ഗ്ലാ​സു​ക​ൾ എ​ന്നി​വ ധ​രി​ക്കു​ക അ​ല്ലെ​ങ്കി​ൽ ഒ​രു കു​ട ഉ​പ​യോ​ഗി​ക്കു​ക. സൂ​ര്യാ​ത​പം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ 15ൽ ​കൂ​ടു​ത​ലു​ള്ള എ​സ്‌.​പി.‌​എ​ഫ് ഉ​ള്ള സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.