1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2020

സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്. പലയിടങ്ങളിലും രാവിലെ ഒൻപതരയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. ആകാശം പൊതുവേ മേഘാവൃതം. എല്ലാ എമിറേറ്റുകളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു.

ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ചിലയിടങ്ങളിൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആളപായമില്ല. പകൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്. കൂടിയത് 34. റക്ന മേഖലയിൽ പുലർച്ചെ താപനില 13.1 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. കാലാവസ്ഥാ മാറ്റത്തിനു മുന്നോടിയാണിതെന്നും മഴയ്ക്കു സാധ്യത കുറവാണെന്നും അറിയിപ്പിൽ പറയുന്നു.

വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നു പൊലീസ്. മൂടൽമഞ്ഞ് ദൂരക്കാഴ്ച മറയ്ക്കുന്നതിനാൽ വേഗത്തിൽ മാത്രമല്ല, പാർക്കിങ്ങിലും ശ്രദ്ധവേണം. ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകൾ ഉപയോഗിക്കണം. ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും ഓവർടേക്കിങ് ഒഴിവാക്കുകയും വേണമെന്നും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.