1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ തണുപ്പ് തുടരുന്നു. ഇന്നലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ട കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ്. തണുപ്പുള്ള സമയത്തു പുറത്തുപോകുന്നവർ കമ്പിളി വസ്ത്രമോ ജാക്കറ്റോ ധരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു. ആസ്മ ഉൾപ്പെടെ അലർജിയുള്ളവരും വയോധികരും ചെറിയ കുട്ടികളും വീടുകളിൽ കഴിയുന്നതാകും ഉചിതം. ശരീരം മുഴുവനും മറയത്തക്ക വിധമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മാസ്ക് ധരിക്കുകയും ചെവിയിൽ കാറ്റടിക്കാത്തവിധം തല മറയ്ക്കുകയും ചെയ്യുന്നത് നല്ലതാണ്.

യുഎഇയിൽ ഡിസംബർ 22നു ആരംഭിച്ച ശൈത്യകാലത്തിൽ ഏറ്റവും കുറഞ്ഞ താപനില (മൈനസ് 2) രേഖപ്പെടുത്തിയത് ഈ മാസം ഒൻപതിന് അൽഐനിലെ റക്നയിലായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇതര ഭാഗങ്ങളിലും തണുപ്പ് കൂടി താപനില 2 ഡിഗ്രിയിലേക്ക് എത്തി. രാത്രി കാലങ്ങളിൽ മഞ്ഞുവീഴ്ച ഉള്ളതിനാൽ വരും ദിവസങ്ങളിലും തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കുകിഴക്കുനിന്നു തുടങ്ങി വടക്കു പടിഞ്ഞാറോട്ടു വീശുന്ന തണുത്ത കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെയാകും. ഉൾപ്രദേശങ്ങളിലും പർവതമേഖലകളിലും 5–10 ഡിഗ്രി സെൽഷ്യസും നഗരപ്രദേശങ്ങളിൽ 11–17 ഡിഗ്രിയുമാണ് വരും ദിവസങ്ങളിലെ കുറഞ്ഞ താപനില.

സൈബീരിയയ്ക്കു മുകളിൽ അനുഭവപ്പെട്ട ഉന്നത മർദവും രാജ്യത്തെ ന്യൂനമർദവും യുഎഇയിൽ തണുപ്പു കൂട്ടിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്കുപടിഞ്ഞാറൻ പൊടിക്കാറ്റും (ഷമാൽ) ഉൾപ്രദേശത്തെ തണുപ്പിന് കാരണമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.