1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2022

സ്വന്തം ലേഖകൻ: യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ കനക്കുന്നു. അബുദാബി, അല്‍ ഐന്‍, ദുബായ് എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ മഴ പെയ്തു. യുഎഇയില്‍ ഉടനീളം ആകാശം മേഘാവൃതമാണ്. വടക്ക്, കിഴക്ക്, ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമാണ്.

അബുദാബി, അല്‍ ഐന്‍, ദുബായിലെ ഹട്ട പ്രദേശം എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ മഴ പെയ്തു. മേഘ രൂപീകരണവും മഴയുള്ള കാലാവസ്ഥയും കാരണം ഞായറാഴ്ച രാവിലെ 9 മണി വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേര്‍ട്ട് പുറപ്പെടുവിച്ചു.

ജനുവരി 19 വരെ മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചത്തേക്ക് മേഘ രൂപീകരണം ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ചയും പൊടി നിറഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 20 മുതല്‍ 40 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കാം.

പൊടി കാഴ്ചയ്ക്ക് തടസമാകുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അലര്‍ജിയുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. ശരാശരി താപനില 6 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും കുറഞ്ഞ താപനില 20 ല്‍ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദുബായില്‍ ഇപ്പോള്‍ 24 ഡിഗ്രി സെല്‍ഷ്യസാണ്. ആകാശം ഭാഗികമായി മേഘാവൃതമാണ്.

അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മ​ഴ​യും മ​ഞ്ഞും ശ​ക്​​ത​മാ​യാ​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യു​മെ​ന്നും ഇ​തി​നാ​ൽ ജാ​​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥാ വി​ഭാ​​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​​ഗി​ക്ക​രു​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് ഓ​ർ​മി​പ്പി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.