1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2021

സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കായി യുഎഇയിലെ സ്കൂളുകൾ 9ന് അടയ്ക്കും. ഇന്ത്യൻ സ്കൂളുകൾ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് അടയ്ക്കുന്നത്. കുട്ടികളുടെ പഠനം വിലയിരുത്താനുള്ള രക്ഷിതാക്കളുടെ കൂടിക്കാഴ്ചകളും ഓൺലൈനിൽ നടന്നുവരികയാണ്.

എന്നാൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിച്ച പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ പാദവർഷ പരീക്ഷക്കുശേഷമാണ് അവധിയിലേക്കു കടക്കുക. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ജനുവരി 2ന് സ്കൂളുകൾ തുറക്കും.

പുതുവർഷം മുതൽ അബുദാബിയിൽ എല്ലാ വിദ്യാർഥികളും സ്കൂളിൽ നേരിട്ട് എത്തുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പ് പൂർത്തിയാക്കുന്ന തിരക്കിലാണ് സ്കൂൾ അധികൃതർ.

ഒമിക്രോൺ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്തവർ സ്കൂൾ അടയ്ക്കുന്നതോടെ കുടുംബ സമേതം നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. ഒരാഴ്ചത്തെ ലീവു കൂടി എടുത്ത് ഒരു മാസത്തേക്കാണ് പലരും പോകുന്നത്. എന്നാൽ 30% കുടുംബങ്ങൾ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.