
സ്വന്തം ലേഖകൻ: അബുദാബിയുടെ ബജറ്റ് വിമാനകമ്പനിയായ വിസ് എയർ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ 179 ദിർഹത്തിന് ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ഇന്ത്യയെ കൂടാതെ പാകിസ്ഥാനിലേക്ക് സർവീസ് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി ചർച്ച തുടരുകയാണെന്ന് വിസ് എയർ മാനേജിങ് ഡറക്ടർ ജോൺ ഐദ്ഗൻ കഴിഞ്ഞ ദിവസം അറിയിച്ചു. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആണ് ഇക്കാര്യം അറിയിച്ചത്.
വിവിധ രാജ്യങ്ങളിലേക്ക് 179 ദിർഹത്തിന് ടിക്കറ്റ് നൽകുകയോ അതിൽ കുറഞ്ഞ നിരക്കിലോ സർവീസ് നടത്താൻ തങ്ങൾ ഒരുക്കമാമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയുടെ ഡിസ്‌കൗണ്ട് ക്ലബിൽ അംഗത്വമെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാകുമെന്നും ജോൺ ഐദ്ഗൻ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല