
സ്വന്തം ലേഖകൻ: യുഎഇയില്‍ സ്ത്രീകളെ ഏതെങ്കിലും രീതിയില്‍ അപമാനിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകളെ പൊതുഇടങ്ങളില്‍ വെച്ച് ശല്യം ചെയ്യുകയോ അവരെ ഏതെങ്കിലും രീതിയില്‍ അപമാനിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുക. 2021ലെ ഫെഡറല്‍ നിയമം 31ലെ 412 ആര്‍ട്ടിക്കിള്‍ പ്രകാരമാണിത്. വാക്കുകള്‍ കൊണ്ടോ പ്രവൃത്തികളിലൂടെയോ അപമാനിച്ചാലും ഏതെങ്കിലും രീതിയിലുള്ള അശ്ലീല ചിഹ്നങ്ങള്‍ കാണിച്ചാലും ഈ ശിക്ഷ ലഭിക്കും. ശാരീരികമായ ഉപദ്രവം, അശ്ലീല പദപ്രയോഗങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിച്ച് അപമാനിക്കുന്നത് കുറ്റകരമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഇടങ്ങളില്‍ സ്ത്രീ വേഷം ധരിച്ച് പുരുഷന്മാര്‍ പ്രവേശിക്കുന്നതും അവരെ അപമാനിക്കുന്നതിന്റെ പരിധിയില്‍ വരും. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും സമാനമായ ശിക്ഷ ലഭിക്കും. ജനങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഏറ്റവും നിയമങ്ങളിലുണ്ടാവുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇക്കാര്യങ്ങള്‍ അറിയിക്കുന്നതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല