1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ജനുവരി മുതല്‍ തൊഴിലാളിയുടെ കൈയ്യൊപ്പ് നിര്‍ബന്ധം. ലേബര്‍ കാര്‍ഡ് കിട്ടാനുള്ള നിര്‍ണായക കരാറില്‍ തൊഴിലാളികളുടെ വ്യക്തമായ കയ്യൊപ്പ് വേണമെന്നാണു തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഒപ്പം തൊഴിലാളി കരാര്‍ നിബന്ധനകള്‍ പൂര്‍ണമായി മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്താനും ഇത് സഹായിക്കുന്നു.

സുതാര്യവും സുരക്ഷിതവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടോയെന്നു തൊഴിലാളിക്കു പരിശോധിക്കാം. കരാര്‍ അവസാനിപ്പിക്കാനും വേറെ ജോലി അന്വേഷിക്കാനും നാട്ടിലേക്കു മടങ്ങാനും തൊഴിലാളികള്‍ക്ക് അധികാരം നല്‍കുന്നുവെന്നതാണ് മറ്റൊരു നേട്ടം.

തൊഴില്‍ക്കരാറിന്റെ പേരില്‍ തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ നിയമം സഹായകമാകും. പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കും മുന്‍പ് കരാറിനെക്കുറിച്ചു വ്യക്തമായ രൂപരേഖ തൊഴിലാളിക്കു ലഭ്യമാകും. ഇരുകൂട്ടര്‍ക്കും ഗുണകരമായതും ഉല്‍പാദനക്ഷമത കൂട്ടാന്‍ സഹായകമായതുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ പുതിയ നിയമം സഹായകമാകുമെന്ന് തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.