1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2020

സ്വന്തം ലേഖകൻ: പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ. നേരിട്ട് എത്താൻ സാധിക്കാത്തവർ പകരം ആളിനെ രേഖാ മൂലം ചുമതലപ്പെടുത്തണം. ഇതിനുള്ള മാതൃകാ പകർപ്പ് അതത് എക്സ്ചേഞ്ചിൽനിന്ന് ലഭിക്കും. ഇങ്ങനെ എത്തുന്ന വ്യക്തി രണ്ടു പേരുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

യുഎഇയിൽ 2018 മുതൽ നിലവിലുള്ള നിയമമാണെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. ധനവിനിമയം സുതാര്യവും സുരക്ഷിതവും ആക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. ഒട്ടേറെ പേരുടെ പണം ഒരാൾക്ക് അയയ്ക്കാൻ ഇനി സാധിക്കില്ല. പാചകക്കാർ, ക്ലീനർ, പരിചാരകർ തുടങ്ങി ഗാർഹിക ജോലിക്കാർക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ലെങ്കിൽ അനുമതിപത്രം നൽകി സ്പോൺസറെയോ മറ്റോ ചുമതലപ്പെടുത്താം.

നിയമം ലംഘിക്കുന്ന ധനവിനിമയ സ്ഥാപനങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതത് എക്സ്ചേഞ്ചിൽ ഒരിക്കൽ റജിസ്റ്റർ ചെയ്ത് ഏകീകൃത കസ്റ്റമർ ഐഡി ലഭിച്ചാൽ ഓൺലൈൻ വഴി ഡെബിറ്റ്/കെഡിറ്റ് കാർഡ് ഉപയോഗിച്ച് പണയക്കാം. നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് മൊബൈൽ ആപ്ലിക്കേഷൻ സേവനവും ഉപയോഗപ്പെടുത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.