
സ്വന്തം ലേഖകൻ: 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി 100% മോര്‍ട്ട്‌ഗേജുകള്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ലെന്‍ഡര്‍മാര്‍. ഡെപ്പോസിറ്റ് ഇല്ലാത്ത ഫസ്റ്റ്‌ടൈം ബയേഴ്‌സിനായി ലോണ്‍ ആരംഭിക്കാന്‍ സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി പദ്ധതിയിടുന്നുണ്ട്. കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ ഗ്യാരന്റി വേണ്ടാത്ത മോര്‍ട്ട്‌ഗേജിനായി 12 മാസം വാടക നല്‍കിയ രേഖകള്‍ മാത്രം മതി.
ഒപ്പം നല്ല ക്രെഡിറ്റ് ഹിസ്റ്ററിയുമുള്ള വാടകക്കാര്‍ക്ക് തങ്ങളുടെ പുതിയ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുമെന്നാണ് സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി പറയുന്നത്. ഗ്യാരന്റര്‍ വേണ്ടെന്നത് തങ്ങളുടെ പുതിയ മോര്‍ട്ട്‌ഗേജിന്റെ പ്രത്യേകതയാണെന്നും സൊസൈറ്റി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഡിപ്പോസിറ്റില്ലാതെ ലഭ്യമാക്കുന്ന ഡീലുകള്‍ വീട് വാങ്ങാനാഗ്രഹിക്കുന്ന കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായകരമാണെങ്കിലുനം അഫോര്‍ഡബിള്‍ ഹോമുകളുടെ ലഭ്യതക്കുറവ് പ്രധാന പ്രശ്‌നമാണെന്നാണ് കാംപയിന്‍ ഗ്രൂപ്പായ ജനറേഷന്‍ റെന്റ് എടുത്ത് കാട്ടുന്നത്.
ഡെപ്പോസിറ്റ് ഇല്ലാത്തവര്‍ക്കും ഭവനവിപണിയില്‍ ഇറങ്ങാന്‍ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. വാടകയില്‍ കുടുങ്ങിയവര്‍ക്ക് സഹായം നല്‍കാനാണ് പുതിയ മോര്‍ട്ട്‌ഗേജ് ലക്ഷ്യമിടുന്നതെന്ന് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവാര്‍ട്ട് ഹെയര്‍ പറഞ്ഞു. പ്രോപ്പര്‍ട്ടിയുടെ 100% മൂല്യം കണക്കാക്കി മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുമോയെന്ന് ഹെയര്‍ സ്ഥിരീകരിച്ചില്ല.
എന്നിരുന്നാലും ആദ്യമായി വീട് വാങ്ങുന്നവര്‍ നേരിടുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാടക പതിവായി നല്‍കുകയും, എന്നാല്‍ 5% ഡെപ്പോസിറ്റ് സൂക്ഷിക്കാന്‍ പറ്റാത്തതിനാല്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കായാണ് 100% മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുക.
രണ്ട് വര്‍ഷത്തേക്ക് ഫിക്‌സഡ് ഡീലായാണ് ഇത് നല്‍കുക. നെഗറ്റീവ് ഇക്വിറ്റിയിലേക്ക് പോകാതെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് ഇത്.
ഫസ്റ്റ് ടൈം ഹോം ബൈയര്‍മാരുടെ ബജറ്റിന്റെ പരിധിയില്‍ വരുന്ന വീടുകള്‍ നിലവില്‍ മാര്‍ക്കറ്റില്‍ വളരെ വിരളമാണെന്നത് പ്രോപ്പര്‍ട്ടി ലേഡറിലെത്താനാഗ്രഹിക്കുന്ന കുറഞ്ഞ വരുമാനക്കാര്‍ക്ക് മുമ്പില്‍ കടുത്ത പ്രശ്‌നമായി നിലനില്‍ക്കുന്നുവെന്നാണ് പ്രൈവറ്റ് റെന്റര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ക്യാംപയിന്‍ നടത്തുന്ന ജനറേഷന്‍ റെന്റ് ആശങ്കപ്പെട്ടിരിക്കുന്നത്.
വാടക അനുദിനം വര്‍ധിക്കുന്നതിനാല്‍ വീട് വാങ്ങാനാഗ്രഹിക്കുന്ന റെന്റര്‍മാര്‍ക്ക് ഡിപ്പോസിറ്റിനായി കുറഞ്ഞ തുക മാത്രമേ ശേഖരിക്കാനാവുന്നുള്ളൂവെന്നും അതേ സമയം അവര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ മാര്‍ക്കറ്റില്‍ നന്നെ കുറവാണെന്നതും ഫസ്റ്റ് ടൈം ബൈയര്‍മാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.
ഇതിന് പുറമെ ഫസ്റ്റ് ടൈം ബൈയര്‍മാരെ വീട് വാങ്ങാന്‍ സഹായിച്ചിരുന്ന ഹെല്‍പ് ടു ബൈ എന്ന സര്‍ക്കാര്‍ സ്‌കീം അവസാനിക്കാന്‍ പോകുന്നതും വീട് വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല