
സ്വന്തം ലേഖകൻ: ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തില്‍ 2024 ജനുവരി മുതല്‍ രാജ്യത്തെ എല്ലാ വീടുകളിലെയും വൈദ്യുതി-ഗ്യാസ് ചാര്‍ജുകള്‍ കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ആയ ഓഫ്‌ജെം വരുന്ന വ്യാഴാഴ്ച്ച എനര്‍ജി പ്രൈസ് ക്യാപ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തോടെ വൈദ്യൂതി ബില്‍ യൂണിറ്റിന് 28.94 പൗണ്ട് ആയും ഗ്യാസിന്റെത് യൂണിറ്റിന് 7.42 പൗണ്ട് ആയും ഉയര്‍ത്തും. അതായത് ഒരു ശരാശരി കുടുംബത്തിന്റെ ഊര്‍ജ്ജ ബില്‍ നിലവിലെ 1,834 പൗണ്ട് എന്നതില്‍ നിന്നും 1,931 പൗണ്ട് ആയി ഉയരും.
ഗ്യാസിനുളള നിരക്കുകള്‍ യൂണിറ്റിന് 7.42 പൗണ്ടായാണ് വര്‍ധിക്കുന്നത്. ഇതോടെ ഒരു ആവറേജ് ഫാമിലിയുടെ എനര്‍ജി ബില്‍ ഇപ്പോഴത്തെ 1834 പൗണ്ടില്‍ നിന്നും 1931 പൗണ്ടായി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. എനര്‍ജി പ്രൈസുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫ്ജെം ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി കോണ്‍വാള്‍ നടത്തിയ പ്രവചനത്തിലാണിത് സംബന്ധിച്ച മുന്നറിയിപ്പുകൾ ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ എനര്‍ജി ബില്‍ ജനുവരിയില്‍ ഉയരുമെങ്കിലും തുടര്‍ന്ന് ഏപ്രിലില്‍ അത് 1853 പൗണ്ടായി കുറയുമെന്നും സൂചനയുണ്ട്.
സ്ഥിരതയില്ലാത്ത ഇന്റര്‍നാഷണല്‍ എനര്‍ജി മാര്‍ക്കറ്റിലെ പ്രവണതകളും ഊര്‍ജാവശ്യം നിര്‍വഹിക്കാന്‍ തദ്ദേശീയമായ ഉല്‍പാദനം കുറവായതിനാല്‍ ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ട യുകെയുടെ അവസ്ഥയുമാണ് ഇത്തരത്തില്‍ എനര്‍ജി ബില്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നാണ് കോണ്‍വാളിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായ ഡോ. ക്രെയ്ഗ് ലോവ്രി എടുത്ത് കാട്ടുന്നു.ഇത്തരത്തില്‍ എനര്‍ജി ബില്‍ പരിധി വിട്ടുയരുന്നതിനെ തുടര്‍ന്ന് വരാനിരിക്കുന്ന വിന്റര്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ദുരിതകാലമാകുമെന്നാണ് മുന്നറിയിപ്പ്.
അതായത് വര്‍ധിച്ച വിലയേകി വരുത്തുന്ന ഊര്‍ജം ഉപയോഗിച്ച് വിന്ററില്‍ വീട്ടിലെ ചൂട് നിലനിര്‍ത്തുകയെന്നത് പലര്‍ക്കു താങ്ങാനാവാത്ത കാര്യമാകുമെന്ന് ചുരുക്കം. എനര്‍ജിക്കുളള സ്റ്റാന്‍ഡിംഗ് ചാര്‍ജ് ഏപ്രില്‍ തുടക്കം മുതല്‍ ദിവസം തോറും എട്ട് പെന്‍സ് വച്ച് കൂടുമെന്നാണ് പ്രവചനം. തല്‍ഫലമായി കുറഞ്ഞ തോതില്‍ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് വര്‍ധിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല