
സ്വന്തം ലേഖകൻ: കോവിഡിനെ തുടര്‍ന്നുള്ള യാത്രാ ദുരിതത്തില്‍ നിന്ന് കരകയറാനാവാതെ ബ്രിട്ടീഷ് വ്യോമഗതാഗത മേഖല . പെട്ടെന്നുള്ള ഫ്ലൈറ്റ് റദ്ദാക്കലിനെ തുടര്‍ന്ന് അവധിക്കാല യാത്രകള്‍ താറുമാറായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും ജീവനക്കാരുടെ കുറവ് മൂലം വ്യോമഗതാഗത മേഖലയ്ക്ക് സാധാരണ നില കൈവരിക്കാനായിട്ടില്ല. ഇപ്പോഴും പ്രതിസന്ധി രൂക്ഷമായി തുടരുകയുമാണ്.
ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്നുള്ള അടുത്ത ആഴ്ച വരെയുള്ള ഹ്രസ്വദൂര വിമാനങ്ങളുടെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവെച്ചതാണ് വ്യോമഗതാഗത മേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത. ജീവനക്കാരുടെ അഭാവത്തെ തുടര്‍ന്ന് ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് യാത്രക്കാരുടെ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചതാണ് ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍
സമാന സാഹചര്യത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്സിന് പുറമെ മറ്റു കമ്പനികളും ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് യാത്രാദുരിതം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമേ യാത്രക്കാരുടെ ലഗേജുകള്‍ വഴിതെറ്റുന്ന സംഭവങ്ങള്‍ മുന്‍പത്തേക്കാള്‍ കൂടുന്നതായുള്ള പരാതികളും വര്‍ദ്ധിച്ചിട്ടുണ്ട്. ജീവിത ചിലവ് കൂടുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ പ്രതിസന്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല