1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: ആമസോൺ 2022 ജനുവരി 19നുശേഷം യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. ഓരോ ക്രയവിക്രയത്തിനുമായി വിസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. വിസ ക്രെഡിറ്റ് കാർഡിനു മാത്രമാകും വിലക്ക്. വിസ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പതിവുപോലെ സാധനങ്ങൾ വാങ്ങാം.

മാസ്റ്റ്ർകാർഡ്, മെയസ്ട്രോ, അമെക്സ്, യൂറോ കാർഡ് തുടങ്ങിയ മറ്റു ക്രെഡിറ്റ് കാർഡുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ആമസോണിന്റെ വെബ്സൈറ്റിൽ ഡിഫോൾട്ട് പേമെന്റ് മെതേഡായി വിസ ക്രെഡിറ്റ് കാർഡാണ് റജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിൽ അത് ജനുവരി 19 വരെ മാത്രമേ പ്രവർത്തിക്കൂ. അതിനുള്ളിൽ കാർഡ് മാറ്റി രജിസ്റ്റർ ചെയ്യണം.

വിസ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റജിസ്റ്റർ ചെയ്തിട്ടുള്ള പ്രൈം മെംബർഷിപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾ മാനേജ് യുവർ സബ്സ്ക്രിപ്ഷൻ എന്ന ഓപ്ഷനിലൂടെ അപ്ഡേറ്റ് ചെയ്യാവുന്നതാണെന്നു കമ്പനി അറിയിച്ചു. പേയ്മെന്റ് രീതി മാറുന്നതിനായി ആമസോൺ, പ്രൈം കസ്റ്റമർമാർക്ക് 20 പൗണ്ടിന്റെയും സാധാരണ കസ്റ്റമേഴ്സിന് 10 പൗണ്ടിന്റെയും പ്രത്യേക വൗച്ചർ ഓഫറുകളായി നൽകും.

അതേസമയം ആമസോണിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും വിസ കമ്പനി പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.