1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം. മാർച്ചിൽ മഹാമാരിയുടെ തുടക്കത്തിൽ കണ്ട പാനിക് ഷോപ്പിംഗിന്റെ ലക്ഷണങ്ങളാണ് സൂപ്പർ മാർക്കറ്റുകളിൽ. ഡെലിവറി സ്ലോട്ടുകൾ വളരെ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുന്നുവെന്ന് ഒകാഡോയും സൈൻസ്ബറിയും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സൂപ്പർ മാർക്കറ്റുകൾ അവരുടെ ‘പിക്ക് എ സ്ലോട്ട്’ വെബ്‌സൈറ്റ് പേജിലാണ് അറിയിപ്പ് നല്കിയിരിക്കുന്നത്.

സൈൻസ്ബറിയുടെ ഡെലിവറി സ്ലോട്ടുകൾ പേജിലെ ഒരു അറിയിപ്പ് ഇങ്ങനെ: “സ്ലോട്ടുകൾക്ക് ഇപ്പോഴും ഉയർന്ന ഡിമാൻഡാണ്. ഞങ്ങളുടെ സേവനം വിപുലീകരിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്നു. ദുർബലരായ ഉപയോക്താക്കൾക്ക് മുൻ‌ഗണനാ പ്രവേശനം ലഭിക്കും , ഞങ്ങൾ പതിവായി പുതിയ സ്ലോട്ടുകൾ പുറത്തിറക്കുന്നു, അതിനാൽ നിങ്ങൾക്ക് എന്തെങ്കിലും ലഭ്യമായില്ലെങ്കിൽ ദയവായി വീണ്ടും പരിശോധിക്കുക.”

അതേസമയം, ടെസ്‌കോയിൽ ബുധനാഴ്ച വരെ ഇനി ബുക്കിംഗ് സ്ലോട്ട് ലഭ്യമല്ല. നിലവിൽ തിരക്കു മൂലം സ്ലോട്ടുകൾക്ക് 5.50 പൗണ്ടാണ് ഈടാക്കുന്നത്. അസ്ഡയിൽ തിങ്കളാഴ്ച വരെ സ്ലോട്ടുകൾ ലഭ്യമല്ല.

അതേസമയം പാനിക്ക് ഷോപ്പിംഗിന്റെ യാതൊരു ആവശ്യവുമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. അവശ്യ വസ്തുക്കളുടെ വിതരണവും സംഭരണവും ഒരു മുടക്കവുമില്ലാതെ തന്നെ തുടരുമെന്നും അധികൃതർ ഉറപ്പ് നൽകി. മാർച്ചിൽ രാജ്യം സമ്പൂർണ്ണ ലോക്ക്ടൗണിലേക്ക് പോയപ്പോൾ പോലും അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടായിട്ടില്ല എന്നത് ഇക്കാര്യത്തിന് തെളിവായി അധികൃതർ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.