
സ്വന്തം ലേഖകൻ: ജീവിതച്ചെലവ് വര്‍ധനയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സമയത്തു ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തുന്ന ബജറ്റ് പ്രഖ്യാപനം എന്തൊക്കെയാവും എന്ന ആകാംക്ഷയിലാണ് രാജ്യം. തൊഴില്‍ വിപണിക്ക് പുറത്തുള്ള എട്ട് മില്ല്യണ്‍ ജനങ്ങള്‍ക്ക് ജോലി നേടിക്കൊടുക്കാനാണ് മന്ത്രിമാരുടെ ശ്രമം. കണ്‍സ്ട്രക്ഷന്‍, ടെക്‌നോളജി മേഖലകള്‍ക്കാണ് മുന്‍ഗണന. ഇതിന് പുറമെ ആളുകള്‍ക്ക് നേരത്തെ വിരമിക്കുന്നത് സാമ്പത്തികമായി താങ്ങാന്‍ കഴിയുമോയെന്ന് ഉപദേശിക്കാനായി ഒരു ‘മിഡ് ലൈഫ് എംഒടി’ സ്‌കീമിനും തുടക്കം കുറിയ്ക്കും.
ജോലിക്കാരെ ജോലിയില്‍ പിടിച്ചുനിര്‍ത്താനായി പെന്‍ഷന്‍ ടാക്‌സ് അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് കൂടതല്‍ പിന്തുണയും ട്രഷറി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ചൈല്‍ഡ്‌കെയര്‍ ബെനഫിറ്റുകള്‍ റിഇംബേഴ്‌സ് ചെയ്യുന്നതിന് പകരം അഡ്വാന്‍സായി അനുവദിക്കും.
ചൈല്‍ഡ്‌കെയര്‍ അലവന്‍സുകളില്‍ വര്‍ദ്ധനവും ലഭിക്കും. ഒരു കുട്ടിക്ക് പ്രതിമാസം 646 പൗണ്ട് എന്നത് 950 പൗണ്ടായി ഉയര്‍ത്തും. രണ്ട് കുട്ടികള്‍ക്ക് 1108 പൗണ്ടില്‍ നിന്നും 1630 പൗണ്ടിലേക്ക് വര്‍ദ്ധന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ബാക്ക് ടു വര്‍ക്ക് പ്ലാന്‍ പ്രകാരം 50 വയസിന് മേലുള്ളവരും ഭിന്നശേഷിക്കാരുമായ കൂടുതല്‍ പേരെ തൊഴിലുകളിലേക്ക് തിരിച്ച് കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന് ആക്കം കൂട്ടാനാണ് ചൈല്‍ഡ് കെയറിനായി കൂടുതല്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിലവില്‍ ഇംഗ്ലണ്ടിലെ രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടിക്കുള്ള ഫുള്‍ ടൈം നഴ്‌സറി ചൈല്‍ഡ് കെയര്‍ ചെലവ് 2022ല്‍ 14,000 പൗണ്ടിലധികമാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ചില്‍ഡ്രന്‍ ചാരിറ്റിയായ ചാരിറ്റി കോറമാണിക്കാര്യം പുറത്ത് വിട്ടത്. ലോകത്തില്‍ ചൈല്‍ഡ് കെയറിന് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് യുകെയിലാണെന്നാണ് ഓര്‍ഗനൈസേന്‍ ഫോര്‍ എക്കണോമിക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) എടുത്ത് കാട്ടുന്നത്.
ഇത് പ്രകാരം രണ്ട് ചെറിയ കുട്ടികളുള്ള ദമ്പതികളുടെ വരുമാനത്തിന്റെ 30 ശതമനവും ചൈല്‍ഡ് കെയറിന് ചെലവാക്കേണ്ടി വരുന്നുമുണ്ട്. എനര്‍ജി പ്രൈസ് ഗ്യാരണ്ടി സ്‌കീം വഴി അടുത്ത മൂന്ന് മാസത്തേക്ക് കൂടി എനര്‍ജി ബില്ലുകള്‍ 2500 പൗണ്ടില്‍ ഒതുങ്ങും.
ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തേജനം നല്‍കാനാണ് ഹണ്ടിന്റെ നീക്കം. പെന്‍ഷന്‍ അലവന്‍സുകളില്‍ സുപ്രധാന വര്‍ദ്ധനവ് പ്രഖ്യാപിക്കാന്‍ ചാന്‍സലര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയമാണ് ഡോക്ടര്‍മാരെയും, മറ്റ് പ്രൊഫഷണലുകളെയും തൊഴില്‍മേഖലയില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല