1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2022

സ്വന്തം ലേഖകൻ: ക്രിസ്മസ്​ ദിനത്തിൽ അബദ്ധത്തിൽ കൈമാറിയ 130 മില്യൺ പൗണ്ട്​ (ഏകദേശം13,10,77,19,586) തിരിച്ചുപിടിക്കാൻ വഴിതേടി ബ്രിട്ടനിലെ സാൻടാൻഡേഴ്​സ്​ ബാങ്ക്​.സാ​ങ്കേതിക തകരാർമൂലം 2000 കോർപറേറ്റ്​, കൊമേഴ്​സ്യൽ അക്കൗണ്ടുകളിലേക്ക്​ നടന്ന 75000 ഇടപാടുകളിലൂടെ ഇരട്ടിതുക ക്രെഡിറ്റായതായാണ്​​ ബാങ്ക്​ അധികൃതരുടെ വിശദീകരണം.

ബാങ്കിന്‍റെ അക്കൗണ്ടിലെ പണം തന്നെയാണ്​ ക്രെഡിറ്റായത്​ എന്നതിനാൽ അക്കൗണ്ട്​ ഉടമകൾക്ക്​ പണം നഷ്ടപ്പെട്ടിട്ടില്ല. യുകെയിലെ തന്നെ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലേക്കും പണം പോയിട്ടുണ്ട്​.

കോര്‍പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇരട്ടി ആയതാണ് ഈ പണമൊഴുക്കിന് കാരണമായതെന്ന് ബാങ്ക് വ്യക്തമാക്കി. ക്രിസ്മസ് ദിനത്തില്‍ രാവിലെ തന്നെ പണം ഒഴുകിയത് ബാങ്കിന്റെ സ്വന്തം കരുതൽ ധനത്തിൽ നിന്നായിരുന്നു. അതായത് ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു.

അക്കൗണ്ടിലെത്തിയ പണം ഉപഭോക്താക്കള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുക പ്രയാസമായിരിക്കുമെന്ന് വണ്‍ ബാങ്ക് അറിയിച്ചതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അധികമായി നല്‍കിയ പണം അത് സ്വീകരിച്ചയാളില്‍ നിന്നു തന്നെ തിരിച്ചുപിടിക്കുന്നതിന് തങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ടെന്ന് സാന്‍റഡര്‍ ബാങ്ക് പറയുന്നു.

അക്കൗണ്ട് ഉടമ ഇതിനകം പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ പണം തിരിച്ചു നല്‍കാന്‍ വിമുഖത കാണിക്കുമെന്നും ഇത് അവരെ ഓവർഡ്രാഫ്റ്റിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. അബദ്ധം പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്നും ഷെഡ്യൂളിംഗ് പ്രശ്‌നമാണ് പിശകിന് കാരണമായതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗായ സാന്‍റൻഡറിന് 14 ദശലക്ഷം അക്കൗണ്ട് ഉടമകളുണ്ട് കൂടാതെ 2021ന്‍റെ ആദ്യ മൂന്ന് പാദങ്ങളിൽ 1 ബില്യൺ പൗണ്ടിലധികം അറ്റാദായം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.