1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2022

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ, 316 അടി (96 മീറ്റർ) ഉയരത്തിൽ ഒരു ഭീമൻ ഘടികാരം തല ഉയ‌ർത്തി നിൽപ്പുണ്ട്. ‘ബിഗ് ബെൻ’ എന്ന് പേരുള്ള ആ ഘടികാര ഭീമൻ ഇന്ന് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ‘റിമെംബ്രൻസ് സൺ‌ഡേ’ ആയ മൗനം ആചരിക്കാനുള്ള മണി മുഴക്കിയാണ് ‘ബിഗ് ബെൻ’അവന്റെ തിരിച്ചു വരവ് നടത്തിയത്. അറ്റകുറ്റപണികൾക്കായി നീണ്ട നാൾ പ്രവർത്തനം നിർത്തി വച്ചിരുന്ന ‘ബിഗ് ബെൻ’ഇന്ന് പകൽ 11ന് ശബ്ദിച്ചു തുടങ്ങി. തുടർന്ന് ഓരോ 15 മിനിറ്റിലും മണി മുഴങ്ങി.

2021ലെ പുതുവർഷത്തലേന്നും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട നടപടിയെ അടയാളപ്പെടുത്താനും സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിനും ബിഗ് ബെൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ന​ഗരത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ‘ബിഗ് ബെന്നിൽ’ ഒരു വലിയ മണിയും ഒരു ക്ലോക്കുമാണ് ഉള്ളത്. ഏറ്റവും പ്രോമിനെന്റ് ആയ ചെയ്യുന്നത് കൊണ്ടും ചരിത്രവുമായുള്ള ബന്ധം കൊണ്ടും ഒക്കെ ഇംഗ്ലണ്ടിന്റെ തന്നെ സാംസ്കാരിക അടയാളമായി കരുതപ്പെടുന്ന ഒന്നാണ് ‘ബിഗ് ബെൻ.’

1859-ൽ പൂർത്തീകരിച്ച ഈ ഗോപുരം ലോകത്തിലെ ഏറ്റവും വലുതും കൃത്യതയുള്ളതുമായി കരുതപ്പെടുന്നു. 23 വർഷം യുകെയിലെ ഏറ്റവും വലിയ മണിയായിരുന്നു ‘ബിഗ് ബെൻ’. ക്ലോക്ക് ടവർ, സെന്റ് സ്റ്റീഫൻസ് എന്നീ വിളിപേരുകളിൽ നിന്നാണ് യഥാർത്ഥ പേരായ എലിസബത്ത് ടവർ എന്നിതിലേയ്ക്ക് പേര് മാറ്റിയത്. 2012ലാണ് ഈ പേര് മാറ്റം നടന്നത്.

ഒരാൾ പോർട്ടബിൾ റേഡിയോയുമായി ‘ബിഗ് ബെൻ’ ടവറിന്റെ അടിയിൽ നിന്നു റേഡിയോയിൽ തത്സമയം മണിനാദങ്ങൾ കേൾക്കുകയാണെങ്കിൽ, ടവറിൽ നിന്ന് കേൾക്കുന്നതിന് മുമ്പ് അവർ റേഡിയോയിലെ ശബ്ദമാകും കേൾക്കുക. ‘ബിഗ് ബെൻ’ മൈക്രോഫോണിൽ നിന്ന് റേഡിയോ സ്റ്റേഷനിലേക്കുള്ള സിഗ്നൽ പോലെ റേഡിയോ തരംഗങ്ങൾ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതാണ് ഇതിന് കാരണം. ശബ്ദം സെക്കന്റിൽ 0.3 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു

1892-ൽ ടവറിന്റെ മുകളിൽ അയർട്ടൺ ലൈറ്റ് സ്ഥാപിച്ചു. ലണ്ടനിലുടനീളം ഇത് കാണാം. ഇത് പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ സൂചന നൽകുന്നു. വിക്ടോറിയ രാജ്ഞിക്ക് (1837-1901) നിയമനിർമ്മാതാക്കൾ ജോലി ചെയ്യുന്നുണ്ടോ എന്ന് കാണാൻ ബക്കിംഗ്ഹാം കൊട്ടാരത്തിത്തിന്റെ ദിശയിലേയ്ക്കാണ് ഇവ വെച്ചതെന്ന് പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ക്ലോക്ക് ടവർ ഒരു ബാധ്യതയായി മാറിയിരുന്നു. ‘ബിഗ് ബെൻ’ പല അവസരങ്ങളിലും അറ്റകുറ്റപ്പണികൾ കാരണം നിശ്ശബ്ദനായിരുന്നു.

2017-ൽ, 334-പടികളുള്ള ഗോവണിപ്പടിയുടെ മുകൾ മുതൽ താഴെ വരെയുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നാല് വർഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ എടുക്കുന്ന സമയം. പാർലമെന്റ് ക്ലോക്ക് ടവറിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുകയും 21-ാം നൂറ്റാണ്ടിന് അനുയോജ്യമാക്കുന്നതിനായി നവീകരിക്കുകയും ചെയ്യുന്നു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിൽ സ്ഥിതി ചെയ്യുന്ന ഈ ഐതിഹാസിക കെട്ടിടം വരും തലമുറകൾക്ക് സന്ദർശിക്കാനും ആസ്വദിക്കാനും വേണ്ടി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ പറഞ്ഞു.

ടവർ ആകെ വയസ് ചെന്ന അവസ്ഥയിലായിരുന്നു. തക‌ർന്ന കല്ലുകളും തുരുമ്പെടുത്ത ഇരുമ്പ്, ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, പ്രായമാകുന്ന ക്ലോക്ക് ഇതായിരുന്നു അന്നത്തെ സാഹചര്യം. 80 മില്യൺ പൗണ്ട് (111 മില്യൺ ഡോളർ) പുനരുദ്ധാരണ പദ്ധതിയിൽ ടവർ അറ്റകുറ്റപ്പണികൾ, പുനർനിർമ്മാണം എന്നിവ കൂടാതെ ആരോഗ്യ-സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ഊർജ്ജ-ക്ഷമമാക്കുകയും ചെയ്യും. അറ്റകുറ്റപ്പണികൾക്കും അടിയന്തര സേവനങ്ങൾക്കുമായി ഒരു ലിഫ്റ്റ്, ടോയ്‌ലറ്റും അടുക്കള എന്നിവയും സ്ഥാപിച്ചു.

പുനരുദ്ധാരണ പദ്ധതി 2021-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സെപ്തംബർ 6-ന് ക്ലോക്കിന്റെ സൂചികൾ അവയുടെ യഥാർത്ഥ പേർഷ്യൻ നീല നിറത്തിലേക്ക് പുനഃസ്ഥാപിച്ചു. പ്രവ‌ർത്തികൾക്ക് ഇടയിലാണ് തൊഴിലാളികൾ ക്ലോക്കിന്റെ സൂചിയുടെ നിറം കറുപ്പ് അല്ല നീലയാണെന്ന് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.