1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2022

സ്വന്തം ലേഖകൻ: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍സ്റ്റര്‍ ഹാമിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയുള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ വാളകം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.

ബിന്‍സിന്റെ ഭാര്യ അനഖ, രണ്ട് വയസുള്ള കുഞ്ഞ്, അര്‍ച്ചനയുടെ ഭര്‍ത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിര്‍മല്‍ രമേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനഖയും കുഞ്ഞും ഓക്‌സ്‌ഫെഡ് എന്‍.എച്ച്.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ചെല്‍സ്റ്റര്‍ഹാമിലെ പെഗിന്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെയായിരുന്നു അപകടം. ഓക്‌സ്‌ഫെഡിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2021 ഓഗസ്റ്റിലാണ് ബിന്‍സ് കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയത്. ലൂട്ടന്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു അനഖ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.