
സ്വന്തം ലേഖകൻ: യുകെയില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന് പ്രഹരം കൂട്ടി കാര്‍ ഇന്‍ഷുറന്‍സും ഈ വര്‍ഷം വര്‍ദ്ധിക്കുമെന്നു മുന്നറിയിപ്പ് . അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഇന്ധനത്തിനും, മറ്റെല്ലാം വസ്തുക്കള്‍ക്കും വില ഉയരുകയാണ്. അതിനിടെയാണ് ഇന്‍ഷുറന്‍സ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കും സാധ്യത ഒരുങ്ങിയത്. ഈ വര്‍ഷം തന്നെ പ്രീമിയത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ്- എബിഐ വ്യക്തമാകുന്നത്.
ആറ് വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍ പ്രീമിയം ഉയരുന്നതിന്റെ സൂചനകളുണ്ടെന്ന് എബിഐ മുന്നറിയിപ്പ് നല്‍കുന്നു. എനര്‍ജി പ്രൈസ് ക്യാപും, പലിശ നിരക്കും ഈ മാസം ഉയര്‍ന്നത് കുടുംബങ്ങളുടെ ബില്ലുകള്‍ ഉയര്‍ത്താന്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് കാറുകളുടെ കവറേജിനും ചെലവ് വര്‍ദ്ധിക്കുന്നത്. ക്ലെയിമുകള്‍ വര്‍ദ്ധിക്കുന്നത് മൂലം സേവനദാതാക്കള്‍ ബുദ്ധിമുട്ടുകയാണെന്ന് എബിഐ വ്യക്തമാക്കി.
പാര്‍ട്‌സിന്റെ ക്ഷാമവും, പുതിയ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി നിയമങ്ങള്‍ മാറ്റുകയും ചെയ്യുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. 2021ല്‍ ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രീമിയമാണ് ശരാശരി മോട്ടോറിസ്റ്റുകള്‍ക്ക് കാര്‍ കവറേജിന് നല്‍കേണ്ടി വന്നത്. കാറുകളുടെ ഇന്‍ഷുറന്‍സിനായി 434 പൗണ്ടാണ് ഡ്രൈവര്‍മാര്‍ ശരാശരി അടയ്ക്കേണ്ടി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല