1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2020

സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങൾക്ക് കെയർ ഹോമുകളിൽ പ്രിയപ്പെട്ടവരെ കാണാൻ അവസരം നൽകുന്ന ഒരു പൈലറ്റ് ടെസ്റ്റിന് യുകെ സർക്കാർ ഒരുങ്ങുന്നു. ക്രിസ്മസ് ഉത്സവകാലത്തിനു മുമ്പ് ഈ പൈലറ്റ് ടെസ്റ്റ് കൂടുതൽ വ്യാപകമായി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നവംബർ 16 മുതൽ ഹാം‌ഷെയർ, കോൺ‌വാൾ, ഡെവോൺ എന്നിവിടങ്ങളിലെ നിരവധി കെയർ ഹോമുകളിൽ ഈ പദ്ധതി നടപ്പിലാക്കും.

പിസിആർ ഹോം കിറ്റുകളോ കെയർ ഹോമിലെ റാപിഡ് ലാറ്ററൽ ഫ്ലോ ടെസ്റ്റോ പി‌പി‌ഇ കിറ്റിനോടൊപ്പം സന്ദർശകർക്ക് ലഭ്യമാക്കും. ഈ സംവിധാനം ഒരു സ്‌ക്രീൻ ഇല്ലാതെ തന്നെ “അർത്ഥവത്തായ സന്ദർശനങ്ങൾ” നടത്താൻ കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കും. കെയർ ഹോമുകളിലെ ഓരോ താമസക്കാരുടേയും ഒരു കുടുംബാഗത്തിനോ സുഹൃത്തിനോ ഈ പരിശോധന ലഭിക്കുന്നുവെന്ന് ഉറപ്പാക്കും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,301 പേർക്കാണ് യുകെയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചത്തെ റെക്കോർഡ് കേസുകളേക്കാൾ കുറവാണിത് എന്നത് ആശ്വാസം പകരുന്നതാണ്. ഇതോടെ യുകെയിലെ മൊത്തം കേസുകളുടെ എണ്ണം 1,317,496 ആയി. 376 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മൊത്തം മരണങ്ങൾ 51,304 ആയി ഉയർന്നു.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ വലംകൈയായ ഡൊമിനിക് കമ്മിംഗ്സ് ഡൌണിംഗ് സ്ട്രീറ്റിന്റെ പടിയിറങ്ങി. ജോൺസണുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുതിർന്ന ഉപദേഷ്ടാവായ കമ്മിംഗ്സ് രാജി പ്രഖ്യാപിക്കുകയായിരുന്നു. കമ്മ്യൂണിക്കേഷൻ തലവൻ ലീ കെയ്നും കമ്മിംഗ്സിനൊപ്പം രാജി പ്രഖ്യാപിച്ചത് ജോൺസൺ തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.