
സ്വന്തം ലേഖകൻ: യുകെയുടെ തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകാന്‍ കുടിയേറ്റക്കാരുടെ വരവ് സഹായകരമാവുമെന്നു ചാന്‍സലര്‍ ജെറമി ഹണ്ട്. ആയിരക്കണക്കിന് അധികം കുടിയേറ്റക്കാര്‍ ആവശ്യമുണ്ടെന്ന് രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതാണ് അടുത്ത ഏതാനും വര്‍ഷത്തെ ഔദ്യോഗിക പദ്ധതിയെന്ന് ചാന്‍സലര്‍ സമ്മതിച്ചു. കുടിയേറ്റം കുറയ്ക്കുമെന്ന ഹോം സെക്രട്ടറിയുടെ വാഗ്ദാനത്തിന് വിരുദ്ധമാണിത്.
യുകെയിലേക്ക് 200,000 കുടിയേറ്റക്കാര്‍ അധികമായി വരേണ്ടത് അനിവാര്യമെന്ന് ഹണ്ട് വ്യക്തമാക്കി. ‘സമ്പദ് വ്യവസ്ഥയെ അപകടപ്പെടുത്താത്ത രീതിയിലേക്ക് കുടിയേറ്റം താഴ്ത്താന്‍ ദീര്‍ഘകാല പദ്ധതി ആവശ്യമാണ്. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ കുടിയേറ്റം ആവശ്യമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. ഇത് സമ്പദ് വ്യവസ്ഥയ്ക്കും ആവശ്യമാണെന്നത് സത്യമാണ്’, ചാന്‍സലര്‍ പറഞ്ഞു.
അതേസമയം ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് നം.10 പ്രതികരിച്ചു. കുടിയേറ്റം നിയന്ത്രവിധേയമാകണമെന്ന നിലപാടില്‍ നിന്നും പ്രധാനമന്ത്രി മാറുന്നില്ല. യൂറോപ്പുമായി അടുപ്പം തിരിച്ചുകൊണ്ടുവന്ന് തടസ്സങ്ങളില്ലാത്ത വ്യാപാരബന്ധം പുനഃസ്ഥാപിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുകയെന്നും മുന്‍ റിമെയിനര്‍ കൂടിയായ ഹണ്ട് പറഞ്ഞു.
ഇത് ബ്രക്‌സിറ്റ് അനുകൂലികള്‍ക്കിടയില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒറ്റ വിപണിയെന്ന ഇയു ആശയത്തിലേക്ക് മടങ്ങാതെ ബന്ധം മെച്ചപ്പെടുത്തുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല