1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2022

സ്വന്തം ലേഖകൻ: നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ദ്ദേശിച്ചതോടെ 35 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവുചുരുക്കലിന് ചാന്‍സലര്‍ ജെറമി ഹണ്ട്! അടുത്ത ആഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തുന്ന സുപ്രധാനമായ ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ 35 ബില്ല്യണ്‍ പൗണ്ട് വരെയുള്ള ചെലവ് ചുരുക്കല്‍ നടപടികളും, മിഡില്‍ ക്ലാസില്‍ നിന്നും 10 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിരിവുമാണ് ഹണ്ട് നോട്ടമിടുന്നതെന്നാണ് സൂചന.

പ്രധാനമന്ത്രി സുനാകുമായി അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം വമ്പന്‍ വെട്ടിക്കുറവുകള്‍ വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ബില്ല്യണ്‍ നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കാനുള്ള പദ്ധതിയുമായും ഹണ്ട് മുന്നോട്ട് പോകുന്നുണ്ട്. ബജറ്റ് വിഹിതത്തില്‍ 60 ബില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ കുറവുള്ളതായാണ് കണക്കാക്കുന്നത്.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മുന്‍പാകെ ഹണ്ട് തന്റെ പദ്ധതികള്‍ ഇന്ന് സമര്‍പ്പിക്കും. ചെലവ് ചുരുക്കലും, നികുതി വര്‍ദ്ധനവും 50/50 അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ചാന്‍സലര്‍ ഉദ്ദേശിച്ചതെങ്കിലും കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയ മുന്നറിയിപ്പ് കാര്യങ്ങള്‍ മാറ്റിമറിച്ചു. നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കായി ഒരുങ്ങാനായി ബാങ്ക് നിര്‍ദ്ദേശിച്ചതോടെ നികുതി വരുമാനം നേരത്തെ പ്രതീക്ഷിച്ചതിലും കുറയുമെന്ന് ഉറപ്പായി.

പെന്‍ഷന്‍ സംഭാവനയില്‍ 10 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി റെയ്ഡാണ് മിഡില്‍ ക്ലാസ് ജോലിക്കാരില്‍ നിന്നും ചാന്‍സലര്‍ നടത്തുക. ഇവരുടെ പെന്‍ഷന്‍ പോട്ടിലേക്ക് ജോലിക്കാരെ കൊണ്ട് തന്നെ സംഭാവന നല്‍കുന്ന വിധത്തില്‍ ടാക്‌സ് നിയമങ്ങള്‍ മാറ്റാാനണ് ഹണ്ട് ലക്ഷ്യമിടുന്നത്. 5.5 മില്ല്യണ്‍ ഉയര്‍ന്ന റേറ്റ് നികുതിദായകര്‍ ആസ്വദിക്കുന്ന ഇന്‍കംടാക്‌സ് ആശ്വാസം 40 പെന്‍സില്‍ നിന്നും 20 പെന്‍സായി കുറയ്ക്കാനും പദ്ധതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.