1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2021

സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പാർലമെന്റംഗം ഡേവിഡ് എമിസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതു സൊമാലിയൻ വംശജനായ ബ്രിട്ടിഷ് പൗരൻ അലി ഹർബി അലി (25)യെയാണെന്നു പൊലീസ് അറിയിച്ചു. അലിയുടെ പിതാവ് ഹർബി അലി കല്ലേയ്ൻ ബ്രിട്ടനിലേക്കു കുടിയേറും മുൻപു സോമാലിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. മകൻ പ്രതിയാണെന്നറിഞ്ഞപ്പോൾ തളർന്നുപോയെന്ന് അദ്ദേഹം പറയുന്നു.

എംപിയെ കാണാൻ അവസരം ചോദിച്ച് മണ്ഡ‍ലം ഓഫിസുമായി പ്രതി നേരത്തെ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

വെള്ളിയാഴ്ച എസക്സിൽ ജനസമ്പർക്ക പരിപാടിക്കിടെയാണു കൺസർവേറ്റിവ് പാർട്ടിക്കാരനായ ഡേവി‍ഡ് എമിസിനു കുത്തേറ്റത്. ബ്രിട്ടനിലെ എംപിയുടെ കൊലപാതകം, അഫ്ഗാനിൽ ഷിയ പള്ളിയിലെ ചാവേർ സ്ഫോടനം, നോർവേയിലെ കത്തിയാക്രമണം എന്നീ സംഭവങ്ങളിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു.

എം.പി ഡേവിഡ്​ എമെസ്​ കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത്​ രാഷ്​ട്രീയ നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ സുരക്ഷക്കായി പൊലീസ്​ ഗാർഡുകളെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പ​ട്ടേൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.