
സ്വന്തം ലേഖകൻ: ജ്യത്തെ രൂക്ഷമായ ജീവിതച്ചെലവ് നേരിടാന്‍ പണം കണ്ടെത്തുന്നതിനായി 90,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അഞ്ച് തസ്തികകളില്‍ ഒന്ന് വീതം എന്ന നിലയില്‍ വെട്ടിക്കുറച്ച്, വരും വര്‍ഷങ്ങളില്‍ സ്റ്റാഫിംഗ് 2016 ലെ നിലവാരത്തിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
‘ജീവിതച്ചെലവ് കുറയ്ക്കുന്നതിന് ഞങ്ങള്‍ സര്‍ക്കാരിന്റെ ചിലവ് കുറയ്ക്കേണ്ടതുണ്ട്.’ എന്നാണ് ബോറിസ് ഡെയ്‌ലി മെയിലിനോട് പറഞ്ഞത്. എന്നാല്‍ മോശവും ഭാവനാശൂന്യവുമായ പദ്ധതിയെന്നാണ് ഒരു സിവില്‍ സര്‍വീസ് യൂണിയന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇത് പാസ്‌പോര്‍ട്ട് പ്രോസസ്സിംഗ് പോലുള്ള സേവനങ്ങളെ ബാധിക്കുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി .
വ്യാഴാഴ്ച സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ വച്ച്, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം നേടുന്നതിനാല്‍ സിവില്‍ സര്‍വീസ് ഗണ്യമായി ചുരുക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഒരു മാസത്തെ സമയം നകി.
2016-ല്‍ 384,000 സിവില്‍ സര്‍വീസുകാര്‍ ഉണ്ടായിരുന്നയിടത്തു കഴിഞ്ഞ വര്‍ഷം അവസാനം അത് 475,000 ല്‍ എത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയായിരുന്നു 2016-ലേത്. എന്നാല്‍ യുകെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തയ്യാറായതിനാല്‍ സിവില്‍ സര്‍വീസുകാരുടെ എണ്ണം ക്രമാനുഗതമായി കൂടുകയായിരുന്നു.
എന്നാല്‍ ‘ബ്രെക്‌സിറ്റ്, കോവിഡ് -19 ‘എന്നിവയെ കൈകാര്യം ചെയ്യാന്‍ 2016 മുതല്‍ വൈറ്റ്ഹാളിന്റെ വിപുലീകരണം ആവശ്യമായിരുന്നെന്നു സിവില്‍ സര്‍വീസ് യൂണിയന്‍ ആയ എഫ്ഡിഎ പറഞ്ഞു. പിരിച്ചുവിടലുകള്‍ നടപ്പിലാക്കുന്നതിനുപകരം ആളുകള്‍ രാജിവയ്ക്കുന്നതിനോ വിരമിക്കുന്നതിനോ വേണ്ടി കാത്തിരിക്കണം എന്നും അഭിപ്രായമുണ്ട്.
ബില്ലുകളുമായി ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് കൂടുതല്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി അടിയന്തര ബജറ്റ് നടപ്പിലാക്കുന്നതിനുപകരം ‘അര്‍ഥശൂന്യമായ വാചകമടിയാണ് നടക്കുന്നതെന്ന് ലേബര്‍ ആരോപിച്ചു. എന്നാല്‍, ആളുകള്‍ ഉയര്‍ന്നുവരുന്ന ചെലവുകള്‍ അഭിമുഖീകരിക്കുമ്പോള്‍, അവരുടെ സര്‍ക്കാര്‍ മാതൃകാപരമായി നയിക്കുമെന്നും കഴിയുന്നത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു’ എന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല