
സ്വന്തം ലേഖകൻ: ബ്രിട്ടൻ വീണ്ടും കൊവിഡിന്റെ പിടിയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 71 പേരാണ്. യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്ത് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന മരണനിരക്കാണിത്.
നിയന്ത്രണത്തിലായിരുന്ന കൊവിഡ് രാജ്യത്ത് വീണ്ടും വ്യാപകമായതിന്റെ തെളിവുകളാണ് ഈ കണക്കുകൾ. ഏപ്രിൽ- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്.
കൂടുതൽ പ്രാദേശിക ലോക്ക്ഡൌണുകൾ പ്രഖ്യാപിച്ചും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയും രോഗവ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. എന്നാൽ സ്കൂളുകളും ഓഫിസുകളും തുറന്നു പ്രവർത്തിക്കുകയും പൊതു ഗതാഗത സംവിധാനങ്ങൾ അതേപടി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പഴയപടി ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകൂട്ടൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല